അമേരിക്ക ഇറാൻ പ്രശ്നങ്ങള്‍ ; ലോകവസാനത്തിന്‍റെ അടയാളമാണ്

0
1400

അമേരിക്കയും ഇറാനും തമ്മിൽ യുദ്ധ സ്വരങ്ങൾ മുഴങ്ങി കേൾക്കുന്നു. പരസ്പരം ചെറിയതോതിൽ പോരാട്ടങ്ങൾ തുടങ്ങിയിരിക്കുന്നു. ഇത് ഒരു ഇറാൻ അമേരിക്ക വിഷയം മാത്രമല്ല. നമ്മുടെ രാജ്യത്ത് വിവരദോഷികളായ കാട്ടാളൻമാരായ സംഘികൾ മൃഗത്തിൻറെ പേരിൽ മനുഷ്യരെ തല്ലി കൊല്ലുന്നത് നാം നിരന്തരം കേൾക്കുന്നതാണ്. ലോകം മുഴുവനും അരാജകത്വവും അക്രമവും കൊലയും വർദ്ധിക്കുന്നു. ഇന്നത്തെ കൊലയുടെ സ്വഭാവം റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞതിനെ ശരിവയ്ക്കുന്ന രൂപത്തിലാണ്.

ഇന്നത്തെ കൊലപാതകങ്ങൾ കൊല്ലപ്പെട്ടവനറിയില്ല എന്തിന് കൊല്ലപ്പെട്ടു എന്ന്. കൊന്നവനറിയില്ല എന്തിനു വേണ്ടിയാണ് ആ മനുഷ്യനെ കൊന്നത് എന്ന്. ചെറിയ നിസ്സാരമായ കാര്യങ്ങളുടെ പേരിൽ കൊലപാതകങ്ങൾ വർദ്ധിക്കുന്നു. മാതാപിതാക്കൾ മക്കളെ വധിക്കുന്നു. മക്കള്‍ മാതാപിതാക്കളെ  വധിക്കുന്നു. അള്ളാഹു തആലാ കാത്തു രക്ഷിക്കുമാറാകട്ടെ.

 നബിസല്ലല്ലാഹു അലൈഹി വസല്ലമ അരുളി ലോകാവസാനം അടുക്കുമ്പോൾ ഹര്‍ജ്ജ് വർധിക്കുന്നതാണ്. സ്വഹാബാക്കൾ ചോദിച്ചു എന്താണ് നബിയെ ഹര്‍ജ്ജ്. നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം വിശദീകരിച്ചു അത് കൊലപാതകമാണ്. കൊലപാതകങ്ങൾ വർധിക്കും. മറ്റൊരു ഹദീസിൽ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം വ്യക്തമാക്കി. എൻറെ ആത്മാവ് ഏതൊരുവന്‍റെ പിടിയിലാണോ അങ്ങനെയുള്ള അള്ളാഹുവില്‍  സത്യം ചെയ്തു കൊണ്ട് ഞാൻ പറയുന്നു. ദുനിയാവിൽ ഒരുദിവസം ജനങ്ങളുടെമേൽ കഴിഞ്ഞു കടക്കുന്നതാണ്. എങ്ങനെയുള്ള ദിവസമാണെന്ന് അറിയുമോ കൊല ചെയ്യുന്നവൻ എന്തിനു കൊന്നു എന്ന് അവൻ അറിയില്ല. എന്തിൻറെ പേരിലാണ് കൊലചെയ്യപ്പെട്ട എന്ന് കൊല്ലപ്പെട്ടവനും അറിയില്ല. അതായത് നിസ്സാരമായ കാര്യത്തിന് പേരിൽ ഒരു കാരണവുമില്ലാതെ കൊലപാതകങ്ങൾ വർദ്ധിക്കുമെന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. 

അതെ മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ അവസാന നാളിൻറെ ദൃക്സാക്ഷികൾ ആയിക്കൊണ്ടിരിക്കുകയാണ് നാമോരോരുത്തരും. അള്ളാഹു തആല നമ്മെ എല്ലാവരെയും ലോകാവസാനത്തിനന്‍റെ കെടുതികളിൽ നിന്ന് ശരര്‍കളിൽനിന്ന് വിപത്തുകളിൽ നിന്ന് കാത്തു രക്ഷിക്കുമാറാകട്ടെ, ആമീൻ….