അറഫ നോമ്പ് : ഈ കാര്യങ്ങൾ ആണ് അറിയേണ്ടത്

0
802

സുന്നത്ത് നോമ്പുകളിൽ വളരെ ശ്രേഷ്ഠമായ നോമ്പാണ് അറഫാ നോമ്പ്. ദുൽഹിജ്ജ ഒമ്പതിനാണ് അറഫ നോമ്പ് അനുഷ്ഠിക്കേണ്ടത്. മനുഷ്യൻറെ പാപങ്ങൾ  പൊറുപ്പിക്കാൻ കഴിയുന്ന നോമ്പാണ് അറഫാ നോമ്പ്. ആദരവായ റസൂലുല്ലാഹ് സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ ഒരു ഹദീസിലൂടെ പഠിപ്പിക്കുന്നു  അറഫാ നോമ്പ് കഴിഞ്ഞ് പോയ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കുന്നതാണ്.

ഈ നോമ്പിലൂടെ ദീർഘായുസ്സ് ലഭിക്കും എന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു കാരണം റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളിയത് കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ പൊറുപ്പിക്കുന്നതാണ്. വരാനിരിക്കുന്ന ഒരു വർഷത്തില്‍ പാപങ്ങൾ സംഭവിക്കണമെങ്കിൽ നാം ആ വർഷത്തിൽ ജീവിച്ചിരിക്കണം. ഇതിലൂടെ ദീർഘായുസ്സ് ലഭിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

ഹജ്ജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ അറഫാ സംഗമത്തിന് ഐക്യദാർഢ്യം ആണ് ഇതിലൂടെ വിശ്വാസികൾ പ്രഖ്യാപിക്കുന്നത് അറഫാ ദിവസത്തിന് ഒരുപാട് മഹത്വങ്ങൾ ഉണ്ട് അറഫാ ദിവസത്തേക്കാൾ അല്ലാഹുതആല അടിമകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന ഒരു ദിവസവും ഇല്ല എന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. അടിമകളോട് അല്ലാഹു തആല സമീപസ്ഥൻ ആയിത്തീരുന്നു അടിമകളെ സംബന്ധിച്ച് അല്ലാഹു തആല അഭിമാനം പറയുന്നു.

അറഫാ ദിവസത്തിലാണ് പിശാച് ഏറ്റവും നിന്ന്യനും നിസ്സാരനും പരാജിതനും ആയിത്തീരുന്നത്. അറഫാ ദിവസത്തേക്കാൾ പിശാച് നിന്ന്യനാകുന്ന നിസ്സാരൻ ആകുന്ന മറ്റൊരു ദിവസവും ഇല്ല എന്ന് ഹദീസുകളിൽ കൂടി പഠിക്കാൻ കഴിയും.

പരിശുദ്ധമായ അറഫ ദിവസത്തിലെ നോമ്പ് നാം പിടിക്കാൻ തയ്യാറാവുക അതിലൂടെ പാപമോചനത്തിന്‍റെ റബ്ബിനെ വാഗ്ദാനം സ്വന്തമാക്കുക. കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും പാപങ്ങൾ അതിലൂടെ അള്ളാഹു തആല മാപ്പാക്കി തരുന്നതാണ്. അറഫാ നോമ്പ് ഞാൻ അല്ലാഹുവിനുവേണ്ടി നോറ്റു വീട്ടുന്നു എന്ന് നിയ്യത്തിൽ നാളെ എല്ലാവരും നോമ്പ് പിടിക്കുക റബ്ബ് സുബ്ഹാനവുതാല നമുക്ക് അതിനു തൗഫീഖ് ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹുവിൻറെ മഗ്ഫിരത്ത് ലഭിക്കുന്ന മുഹ്മിനീങ്ങളില്‍ മുത്തക്കീങ്ങളിൽ സ്വാലിഹീങ്ങളില്‍ നമ്മെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ…