ഇന്നലത്തെ ഹറമിലെ കാഴ്ച കണ്ട് ലോകം കരയുന്നു

0
1335

പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ലക്ഷോപലക്ഷം ഹാജിമാർ പങ്കെടുക്കുന്ന ഈ സമയത്ത് കോവിഡിന്‍റെ  പശ്ചാത്തലത്തിൽ മക്കയിൽ വെറും എണ്ണപ്പെട്ട ആളുകൾക്ക് മാത്രമേ ഹജ്ജ് നിർവഹിക്കാൻ സാധിച്ചുള്ളൂ. 20 ലക്ഷത്തിൽ പരം ആളുകൾ പങ്കെടുക്കുന്ന ആഗോള തീർത്ഥാടനമായ ഹജ്ജ് കർമ്മത്തിന് മഹാമാരിയുടെ പശ്ചാത്തലത്തിൽ 1000 പേർക്കാണ് അവസരം ലഭിച്ചത്. അതും അകലം പാലിച്ച് ഹജ്ജ് കർമങ്ങൾ പൂർത്തീകരിക്കുന്നു.

പരിശുദ്ധ ഹറമിൽ ഹറമിൽ ഒരു സൂചി കുത്താൻ പോലും സ്ഥലം ഇല്ലാതിരിക്കുന്ന ഹജ്ജ് സീസണിൽ തുച്ഛമായ ഹാജിമാർ തവാഫ് ചെയ്യുന്ന വീഡിയോ കാണാം. ഈ വർഷം ഹജ്ജ് മുടങ്ങി ഇല്ല എന്ന് ഓർക്കുമ്പോൾ സന്തോഷിക്കാം എങ്കിലും എത്ര ആളുകൾക്കാണ് ഹജ്ജ് കർമ്മം മുടങ്ങി പോയത്. അതുപോലെ പരിശുദ്ധ ഹറം കാലിയായ രംഗം കാണുമ്പോൾ സത്യവിശ്വാസികളുടെ ഹൃത്തടം പിടഞ്ഞു പോകും. 

പരിശുദ്ധ ഹജ്ജ് കർമ്മത്തിന്‍റെ മഹത്വം വിവരിച്ചുകൊണ്ട് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അരുളിയത് നന്മനിറഞ്ഞ ഹജ്ജിന്‍റെ പ്രതിഫലം സ്വർഗ്ഗം അല്ലാതെ മറ്റൊന്നും ഇല്ല വീണ്ടും അവിടുന്ന് അരുളി മഖ്ബൂൽ ആയ ഹജ്ജ് ചെയ്തവൻ പാപപങ്കിലമല്ലാത്ത അവസ്ഥയിൽ ഹജ്ജ് ചെയ്തവൻ തൻറെ മാതാവ് പ്രസവിച്ച ദിവസത്തിലെ പരിശുദ്ധിയോട് കൂടി മടങ്ങിവരുന്നതാണ് അല്ലാഹു സുബ്ഹാനഹു വ തആല അടുത്ത ഭാവിയിൽ തന്നെ ഹജ്ജ് കർമ്മത്തിന് നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ലോകത്തിൽ നിന്ന് ഈ മഹാമാരിയെ എത്രയും വേഗം റബ്ബ് സുബ്ഹാനവുതാല തുടച്ചുനീക്കും മാറാകട്ടെ . ആമീൻ……..