ഈ പക്ഷിയുടെ മരണവേദന ; കണ്ടോ കരഞ്ഞു പോകും

0
1017

ഓരോ ജീവികൾക്കും മരണമുണ്ട് ഈ ലോകത്തുള്ള സർവ്വ വസ്തുക്കളും നാശമടയും മരണമടയുമെന്ന് പരിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു. എല്ലാം നശിച്ച് നാമാവശേഷമാകും ഉന്നതനും മഹോന്നതനുമായ അല്ലാഹുവിൻറെ ദാത്ത് മാത്രം അവശേഷിക്കും മനുഷ്യർക്ക് എന്നപോലെ ജീവജാലങ്ങൾക്കും മരണം ആസന്നമാകുന്ന ഘട്ടങ്ങൾ ഉണ്ട് ആ സക്കറാത്ത് ഉണ്ടാകുന്ന സമയത്ത് അവകൾ പിടഞ്ഞു മരിക്കുന്ന രംഗങ്ങൾ കാണേണ്ടതാണ് മരണത്തിൻറെ മാലാഖ നമ്മുടെ റൂഹ്കൾ പിടിച്ചു കൊണ്ടു പോകുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലും വിവരിക്കാൻ കഴിയില്ല സൃഷ്ടികളിൽ ഉത്തമാരായ മുത്തു നബി സല്ലല്ലാഹു അലൈഹിവസല്ലം വഫാത്തിനെ വേളയിൽ പറഞ്ഞു തീർച്ചയായും മരണത്തിന് വേദനയുണ്ട്. ഇതാ ഒരു കിളിയുടെ റൂഹ് പിടിക്കുന്ന വീഡിയോ നമുക്ക് കാണാം ആ ചെറിയ പക്ഷി മരണ വേദനയിൽ ഞെരിഞ്ഞമരുന്ന രംഗം മരണത്തിന് മുന്നിൽ തൻറെ ശക്തി മുഴുവൻ ക്ഷയിച്ച് പോവുകയാണ് അത് പിടഞ്ഞു വീഴുന്നു ശരീരം നിശ്ചലമായി പോകുന്നു.

അല്ലാഹുതആല നമുക്കെല്ലാം സക്കാറാത്തിന്റെ വേദന എളുപ്പമാക്കി തരുമാറാകട്ടെ അല്ലാഹുവിൻറെ പ്രവാചകൻ നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം സക്കറാത്തിന്‍റെ വേദന ലഘൂകരിക്കപ്പെടുവാൻ വേണ്ടി പ്രാർത്ഥിച്ച പ്രാർത്ഥന നമ്മുടെ ജീവിതത്തിൽ പതിവാക്കുക “അല്ലാഹുമ്മ അഇന്നീ അലാ ഗമറാത്തില്‍ മൌത്തി വ സക്കറാത്തില്‍ മൌത്ത്” സക്കറാത്തുൽ മൗത്തിൽ എന്നെ നീ സഹായിക്കേണമേ എനിക്ക് അത് എളുപ്പമാക്കി നൽകേണമേ. അല്ലാഹുതആല നമ്മുടെയെല്ലാം സക്കറാത്ത് എളുപ്പമാക്കുമാറാകട്ടെ കലിമ ചൊല്ലി പുഞ്ചിരിച്ച് മരണപ്പെടാൻ ഉള്ള ഭാഗ്യം നൽകുമാറാകട്ടെ ആമീൻ…