കമിഴ്ന്നു കിടന്നാൽ സൂക്ഷിക്കുക ; നരകനിവാസികളുടെ കിടത്തം അറിയുക

0
1020

നാം ഉറങ്ങുമ്പോൾ പലരീതിയിലും കിടക്കാറുണ്ട് വലതുവശം ചരിഞ്ഞ് ഇടതുവശം ചരിഞ്ഞ് മലർന്ന് ഒക്കെ കിടക്കാറുണ്ട് ഇതിൽ ഏറ്റവും സുന്നത്തായ രീതി വലതു വശം ചരിഞ്ഞു കിടന്നുറങ്ങലാണ് കിടത്തത്തിൽ വളരെ മോശപ്പെട്ട ഒരു കിടത്തം റബ്ബിന് പ്രിയപ്പെടാത്ത കിടത്തം കമിഴ്ന്നു കിടന്നുറങ്ങലാണ്. കമിഴ്ന്നു കിടന്നുറങ്ങുന്നത് ഹദീസുകളിൽ നിരോധിച്ചതാണ് ബഹുമാനപ്പെട്ട അബൂഹുറൈറ (റ) വിവരിക്കുന്നു ഒരാൾ കമഴ്ന്നു കിടക്കുന്നത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ കാണാനിടയായി അപ്പോൾ നബിതിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മുബാറക്കായ കാൽപാദം കൊണ്ട് എന്നെ തട്ടിയുണർത്തി എന്നിട്ട് എന്നോട് പറഞ്ഞു ഇത് നരക നിവാസികളുടെ കിടത്തത്തിന്റെ രൂപമാണ്.

കമിഴ്ന്നു കിടന്നുറങ്ങൽ അത് ശറഹ് തടഞ്ഞ ഒരു രീതിയാണ് അള്ളാഹു തആല വെറുക്കുന്ന ഉറക്ക രീതിയാണ്. എന്നാൽ രോഗത്തിൻറെ പേരിലോ മറ്റു പ്രയാസത്തിന്റെ പേരിലോ അത്തരം രീതിയിൽ കിടക്കേണ്ടി വന്നാൽ അതു കുഴപ്പമില്ല അത് അനുവദനീയമാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു അല്ലാഹു സുബ്ഹാനഹു വ തആല അല്ലാഹുതആല ഹറാമാക്കിയത് വർജിക്കുവാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ….