തിമിംഗലങ്ങൾ ഇര പിടിക്കുന്ന അപൂർവ്വ വീഡിയോ കാണാം

0
1256

മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗലം. ടണ്‍ കണക്കിന് ഭക്ഷണമാണ് അതിന് ഒരു ദിവസം വേണ്ടി വരിക. അത്രയും  ആഹാരം ഭക്ഷണം സർവ്വശക്തനായ അല്ലാഹു തആല സമുദ്രത്തിൽ അതിന് ഒരുക്കി കൊടുക്കുന്നു. തിമിംഗലം ഇരപിടിക്കുന്ന വീഡിയോ വളരെ അപൂർവ്വമായി കാണപ്പെടുന്നതാണ്. ഇര പിടിക്കുന്ന വീഡിയോ നമുക്ക് കാണാം. 

ഒന്നോ രണ്ടോ മത്സ്യങ്ങളെ അല്ല അത് പിടിച്ചു വിഴുങ്ങുന്നത് ആയിരക്കണക്കിന് മത്സ്യങ്ങളെ ആണ് ഒറ്റയടി അത് അകത്താക്കുന്നത്. അത് വിഴുങ്ങുമ്പോൾ ഭക്ഷണം ആക്കുമ്പോൾ നാം വലിയ വല കൊണ്ട് മത്സ്യങ്ങളെ കോരിയെടുക്കുന്നത് പോലെ അതിൻറെ വായ കൊണ്ട് മത്സ്യക്കൂട്ടങ്ങളെ 

വാരി എടുക്കുകയാണ് കോരിയെടുക്കുകയാണ്. എന്നിട്ട് സമുദ്രത്തിൽ നിന്നും ഉയർന്നു പൊങ്ങി വായ് മുകളിലേക്ക് ആക്കി തലകൾ അങ്ങോട്ടുമിങ്ങോട്ടും ശക്തമായി ചലിപ്പിച്ചു കൊണ്ട് ആ മീനുകളെ അകത്താക്കുന്നു. 

സുബ്ഹാനല്ലാഹ്… ഇതിൻറെ ഭക്ഷണം കഴിക്കുന്ന രീതിയും അതിൻറെ ഭക്ഷണക്രമവും ഒക്കെ എത്ര അത്ഭുതമാണ്. ടണ്‍ കണക്കിന് ഭക്ഷണമാണ് അതിന് ഒരു ദിവസം വേണ്ടിവരിക. ഒരു തിമിംഗലം അല്ല സമുദ്രത്തിലുള്ളത് എണ്ണമറ്റ തിമിംഗല കൂട്ടങ്ങൾ ഉണ്ട് അവക്കെല്ലാം കൃത്യസമയത്ത് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന റബ്ബ് എത്ര ഉന്നതനാണ് മഹോന്നതൻ ആണ്. 

അതാണ് പരിശുദ്ധ ഖുർആനിൽ അള്ളാഹു തആല പറഞ്ഞത്.

അവൻ രിസ്ക് കൊടുക്കുന്നതിൽ വച്ച് ഏറ്റവും ഉന്നതനാണ് അവനാണ് സർവ്വ ജീവജാലങ്ങൾക്ക് രിസ്ക് എത്തിക്കുന്നത് ഉപജീവനം എത്തിക്കുന്നത് ഭക്ഷണം നൽകുന്നത്. അല്ലാഹു സുബ്ഹാനഹു വ തആല അവൻറെ മഹത്വം വാഴ്ത്താനും പുകഴ്ത്താനും നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ…