നബി (സ) അടുക്കൽ ജിബ്രീൽ (അ) വന്ന ഹിറാ ഗുഹ

0
4447

പരിശുദ്ധ ഖുർആൻ ആദ്യമായി അവതരിച്ച സ്ഥലത്തെ അഥവാ ഹിറാഗുഹയെ നമുക്ക് പരിചയപ്പെടാം ആദരവായ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമാ തങ്ങൾക്ക് ആദ്യമായി അവിടെവച്ചാണ് ദിവ്യ സന്ദേശവുമായി മലക്ക് ജിബ്‌രീൽ അലൈഹിവസ്വലാത്ത് വസ്സലാം എത്തിയത്. ഖുർആനിൻറെ ഉത്ഭവകേന്ദ്രം എന്നറിയപ്പെടുന്ന ആ ഗുഹയിൽ സ്വല്ലല്ലാഹു അലൈഹി വസല്ലം നുബുവ്വത്തിന് മുമ്പ് ഏകാന്തതയിൽ സർവ്വലോക പരിപാലകന് വേണ്ടി ഭജനം ഇരിക്കുകയും ഏകാന്ത വാസത്തിൽ കഴിയുകയും ചെയ്യുമായിരുന്നു

 അങ്ങനെ  ഇരിക്കവേയാണ് ജിബിരീൽ അലൈഹി വസ്സലാം എന്ന മാലാഖ ആ ഗുഹയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് നബി തങ്ങള്‍ സല്ലല്ലാഹു അലൈഹി വസല്ലമയെ അണച്ച് പിടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം ചേർത്തുപിടിച്ച് അവസാനം “ഇക്രഹ് ബിസ്മി റബ്ബിക്കല്ലദീ ഹലക്” എന്ന സുന്ദരമായ സൂറത്തുൽ അലഖ് ലെ വചനങ്ങൾ അവതരിപ്പിച്ചു കൊടുത്തത്. ഖുർആനിലെ ദിവ്യസന്ദേശം ജിബ്‌രീൽ അലൈഹി വ സ്വലാത്ത് സലാം നബി തങ്ങൾക്ക് പകർന്നു നൽകിയത്

നബി തങ്ങള്‍ സല്ലല്ലാഹു അലൈഹിവസല്ലം പേടിച്ചു വിറച്ചു ഗുഹയിൽനിന്ന് പ്രിയതമയുടെ അരികിലേക്ക് കടന്നുവന്നു എന്നിട്ട് പറഞ്ഞു സമ്മിലൂനീ സമ്മിലൂനീ  ഖദീജ എന്നെ പുതപ്പിട്ട് മൂടുക. ഖദീജ റളിയള്ളാഹു തആലാ അൻഹ എല്ലാം കേട്ടതിനു ശേഷം സമാശ്വസിപ്പിച്ചു വറക്കത്തിബ്ന്‍ നൗഫൽ എന്ന ആ കാലഘട്ടത്തിലെ പുരോഹിതനെ കണ്ട് സംഭവം വിവരിച്ചപ്പോൾ അവർ പറഞ്ഞത് ഇത് മൂസാ നബി അലൈഹിവസ്സലാമക്ക് വഹിയുമായി ഇറങ്ങിയ നാമൂസ് ആണ് മാലാഖയാണ്. അങ്ങനെയാണ് നബി തങ്ങള്‍ സല്ലല്ലാഹു അലൈഹി വസല്ലമക്ക് വഹിയ് ആരംഭിക്കുന്നത്. ഖുർആൻ അവതീർണമായി തുടങ്ങുന്നത്.

ഇന്നും പരിശുദ്ധ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾക്ക് വഹിയ് ഇറങ്ങിയ ഹിറാ ഗുഹ പ്രത്യേകം കാണാൻ കഴിയും അതിൽ സഞ്ചാരികൾ എത്തി ആ അൽഭുത ചരിത്രത്തി ന് സാക്ഷിയായ പുണ്യ ഭൂമിയെ കാണുകയും ചരിത്രംഅയവിറക്കുകയും ചെയ്യുന്നു മക്കയിൽ നിന്നും രണ്ടു മൈൽ അകലെയുള്ള “ജബലുന്നൂറില്‍” സ്ഥിതിചെയ്യുന്ന ഗുഹയാണ് “ഹിറാഗുഹ” നാല് മുഴം നീളവും ഒന്നേ പോയിൻറ് എഴുത്തിയഞ്ചു മുഴം വീതിയും ആണ് അതിനുള്ളത്.

കഅബ യിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത് അതിൻറെ വീഡിയോ നമുക്ക് കാണാം സുബ്ഹാനള്ളാ സുബ്ഹാനള്ളാ …നമ്മുടെ കരളിൻറെ കഷ്ണമായ ഹബീബ്ല്‍ വറാ  മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ  അനുസ്മരിച്ചു പോകുന്ന കാഴ്ചകൾ ലോകത്തിനു മുഴുവൻ അനുഗ്രഹമായ നബി തങ്ങൾ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍  ഇവിടെയാണ് ഒഴിവ് സമയം ചിലവഴിച്ചത്.

ആ ഇടുങ്ങിയ പാറകൾക്ക് ഉള്ളിലൂടെ ഗുഹയില്‍ കൂടി ആളുകൾ പ്രവേശിക്കുകയും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ആ ചരിത്രം അയവിറക്കുക്കുകയും ചെയ്യുന്നു അല്ലാഹുവിൻറെ പ്രകാശമായ പരിശുദ്ധ ഖുർആൻ അവതീർണമായത് കൊണ്ട് ആ പര്‍വ്വത നിരയെ  “ജബലുന്നൂർ” പ്രകാശത്തിൻറെ പർവ്വതം എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു. അല്ലാഹുതആല മരിക്കുന്നതിനുമുമ്പ് ആ ചരിത്രം ഭൂമിയെ ദർശിക്കാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ…