ബലിപെരുന്നാൾ ; ഉളുഹിയ്യത്ത് അറുക്കുന്ന മൃഗം ; നബി തങ്ങൾ പറഞ്ഞത് ആരും അറിയാതെ പോകരുത്

0
1483

ബലി കർമ്മത്തിന്‍റെ  ശ്രേഷ്ഠമായ ദിവസങ്ങളാണ് നമ്മിലേക്ക് ആഗതമാകുന്നത്. ബലി കർമ്മത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. മൃഗബലിക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട് ലോകചരിത്രത്തിൽ ആദ്യമായി മൃഗബലി നടത്തിയത് ആദം നബി അലൈഹി വ സലാത്ത് വസലാമിന്‍റെ  മക്കളാണ്.

ബലികർമ്മത്തെ  ഇസ്ലാം വളരെ പ്രാധാന്യമുള്ള അമലായി പഠിപ്പിച്ചു. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുക്കൽ സഹാബാക്കൾ വന്നു ചോദിച്ചു. അല്ലയോ അല്ലാഹുവിൻറെ റസൂല് സ്വല്ലല്ലാഹു അലൈഹിവസല്ലം ഈ ഉളുഹിയത്തിന്‍റെ വിവക്ഷ എന്താണ്. നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു കൊടുത്തു നിങ്ങളുടെ പിതാവായ ഇബ്രാഹിം നബി അലൈഹിസ്സലാം സുന്നത്താണ് അത്. വീണ്ടും അവർ ചോദിച്ചു ഞങ്ങൾ ഉളുഹിയ്യത്ത് നടത്തി കഴിഞ്ഞാൽ ബലി കർമ്മം നടത്തി കഴിഞ്ഞാൽ അതിൽ കൂടി ഞങ്ങൾക്ക് എന്താണ് ലഭിക്കുന്നത്. നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു മൃഗത്തിൻറെ ഓരോ രോമത്തിന് നന്മ രേഖപ്പെടുത്തുമെന്ന് നബിയ്യുനാ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം.

അവിടുന്ന് വീണ്ടും അരുളി ബലിപെരുന്നാൾ ദിവസം ബലി കർമ്മത്തിത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു അമലും ഒരാളും ചെയ്യുകയില്ല തീർച്ചയായും ബലി മൃഗം അതിൻറെ കൊമ്പുകള്‍ കൊണ്ടും രോമങ്ങൾ കൊണ്ടും അതുപോലെ അതിൻറെ കുളമ്പുകൾ കൊണ്ടും നാളെ പരലോകത്ത് ഹാജർ ആകുന്നതാണ്.

ബലി കർമ്മത്തിലൂടെ നാളെ പരലോകത്തിൽ ഒരു മനുഷ്യന് വിജയം കൈവരിക്കാൻ കഴിയും.അവന് നരക മോചനം ലഭിക്കും എന്ന ആശയമാണ് ഈ ഹദീസിൽ കൂടി നമുക്ക് പഠിക്കാൻ കഴിയുന്നത്. ഉള് ഹിയ്യത്ത് പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അവിടുന്ന് ഒരിക്കൽ അരുളി. ആർക്കെങ്കിലും കഴിവുണ്ടായിട്ടും അവന്‍ ഉളുഹിയ്യത്ത് നൽകിയില്ലെങ്കിൽ നമ്മോടൊപ്പം മുസല്ലയിൽ അവൻ അടുക്കരുത് നമ്മോടൊപ്പം പെരുന്നാൾ നിസ്കാരത്തിൽ അവൻ പങ്കെടുക്കരുത് അത്രയും ഗൗരവമുള്ള ഒരു വിഷയം ആണ് ഉളുഹിയത്ത് 

നബി സല്ലല്ലാഹു അലൈഹിവസല്ലം മിസ്കീൻ മാരിൽ ഏറ്റവും വലിയ മിസ്കിൻ ആയി ദരിദ്രരിൽ ഏറ്റവും വലിയ ദരിദ്രനായി ജീവിച്ച വ്യക്തിത്വമായിരുന്നു. മദീനയിൽ ഏറ്റവും വലിയ ഫക്കീർ ആരാണ് മിസ്കീൻ ആരാണ് എന്ന് ചോദിച്ചാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളിലേക്ക് വിരൽ ചൂണ്ടാൻ കഴിയുകയുള്ളൂ. ആ തങ്ങളുടെ മുബാറക്ക് ആയ വീടാണ് മദീനയിലെ ഏറ്റവും പട്ടിണി അനുഭവിക്കുന്ന വീടും. എന്നിട്ടും നബിസല്ലല്ലാഹു അലൈഹി വസല്ലമ ഉളുഹിയ്യത്ത് ഒരിക്കലും മുടക്കിയിട്ടില്ല. ഒരു മൃഗത്തെ നമുക്ക് ഒറ്റയ്ക്കു വാങ്ങാൻ പൈസ ഇല്ല എങ്കിൽ ഷെയർ ചേര്‍ന്ന് കൊണ്ട് ആ നന്മ നാം കരസ്ഥമാക്കുക.

നാം എല്ലാവരും ഈ സന്ദർഭത്തിൽ പരീക്ഷണത്തിലും പ്രതിസന്ധിഘട്ടങ്ങളിലും ആണ് ഉളുഹിയത്തിന് കഴിവുള്ളവർ അതിന് പങ്കെടുക്കണം അതിനു മുടക്കം വരരുത്. അതോടൊപ്പം കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ പണ്ഡിതന്മാർ വിശദീകരിക്കുന്നത് കൊവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് സാമൂഹിക രക്ഷയും അകലവും ഒക്കെ കണക്കിലെടുത്തുകൊണ്ട് നാമുളുഹിയ്യത്ത് കർമ്മം നിർവഹിക്കുകയും അത് ജനങ്ങളിലേക്ക് വളരെ സുരക്ഷിതമായ രൂപത്തിൽ എത്തിച്ചു കൊടുക്കുകയും ചെയ്യുക. അല്ലാഹു സുബ്ഹാനഹു വ തആല ഈ പുണ്യ കർമ്മത്തിൽ പങ്കെടുക്കുവാനും അതിൻറെ മഹത്വം കരസ്ഥമാക്കുവാനും നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ സാമ്പത്തികമായ എല്ലാ പ്രയാസങ്ങളും അല്ലാഹുതആല ദുരീകരിച്ച് തരുമാറാകട്ടെ ആമീൻ