ബലിപെരുന്നാൾ എങ്ങനെ ; ഒരാളും അറിയാതെ പോകരുത്

0
869

ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഒരു ബലിപെരുന്നാൾ സുദിനം കൂടി നമ്മിലേക്ക് ആഗതം ആകുകയാണ്.മുസ്ലിമീങ്ങൾക്ക് സന്തോഷിക്കാനുള്ള സുദിനമാണ് പെരുന്നാൾ ദിനം, എന്നാൽ ഇന്ന് ലോകത്ത് കൊറോണ വൈറസ് വിതയ്ക്കുന്ന മുസീബത്ത് കഷ്ടതകളും വിവരിക്കാൻ ആകാത്തതാണ് എത്രത്തോളം പള്ളികളിൽ നമസ്കരിക്കാൻ പോലും സ്വതന്ത്രമായി പോകാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പെരുന്നാൾ നമസ്കാരം എങ്ങനെ നിർവ്വഹിക്കണം. അത് വീട്ടിൽ നമസ്കരിക്കാമോ പരിശുദ്ധമായ ദീനുല്‍ ഇസ്ലാം അതിന് അനുവാദം നൽകുന്നുണ്ട്.

ഇമാം ബുഹാരി റഹ്മത്തുല്ലാഹി അലൈഹി തൻറെ സ്വഹീഹുൽ ബുഖാരിയിൽ ഒരു അധ്യായം കൊണ്ടുവരുന്നുണ്ട്. പെരുന്നാൾ നിസ്കാരം നഷ്ടമായവൻ രണ്ട് റക്അത്ത് നിസ്കരിക്കണം.ഇമാം ബൈഹഖി റഹ്മത്തുല്ലാഹി അലൈഹി ഉദ്ധരിക്കുന്നു. അനസ് റളിയള്ളാഹു അന്ഹുവിന് പെരുന്നാൾ നിസ്കാരം ഇമാമിനോടൊപ്പം നിർവഹിക്കാൻ സാധിച്ചില്ല എങ്കില്‍  അത് നഷ്ടമായി കഴിഞ്ഞാൽ തൻറെ കുടുംബക്കാരെ  ഒരുമിച്ചുകൂട്ടി കൊണ്ട്. അവരെക്കൊണ്ട് നമസ്കരിക്കുമായിരുന്നു. പെരുന്നാൾ സുദിനത്തിൽ ഇമാം പെരുന്നാൾ നിസ്കാരം നിർവഹിക്കുന്നത് പോലെ നമസ്കരിക്കുകയായിരുന്നു. 

അതുകൊണ്ട് പള്ളിയിൽ പോകാൻ കഴിയാത്തവർ വീട്ടിൽ തൻറെ കുടുംബക്കാരുമായി പെരുന്നാൾ നിസ്കാരം നിർവഹിക്കുക. ഇമാമും ജമാഅത്തുമായി പെരുന്നാൾ നിസ്കാരം നിർവഹിക്കുക. പെരുന്നാൾ നിസ്കാരത്തിൻറെ രീതി എങ്ങനെയാണ് അതിൻറെ രൂപം എങ്ങനെയാണ്.ആദ്യമായി അതിൻറെ നിയ്യത്ത്. ബലിപെരുന്നാൾ നിസ്കാരം 2 റക്അത്ത് അല്ലാഹുവിനുവേണ്ടി ഖിബിലക്ക് നേരെ തിരിഞ്ഞു ഞാൻ ഇമാമോടു കൂടി നിർവഹിക്കുന്നു എന്ന് നിയ്യത്ത് വയ്ക്കുക.

രണ്ടാമതായി മനസ്സിലാക്കേണ്ടത് പെരുന്നാൾ നിസ്കാരത്തിന്‍റെ രൂപമാണ് മറ്റ് സുന്നത്ത് നിസ്കാരങ്ങളെ  അപേക്ഷിച്ച് പെരുന്നാൾ നിസ്കാരത്തിന് കുറച്ച് വ്യത്യാസങ്ങളുണ്ട് പെരുന്നാൾ നിസ്കാരം 2 റക്അത്ത് ആണ് ആ 2 റകത്തിലെ ആദ്യത്തെ റക്കഅത്തിൽ ഇമാം അല്ലാഹു അക്ബർ എന്ന തക്ബീർ ചൊല്ലിയതിനുശേഷം വജ്ജഹത്തു പാരായണം ചെയ്യണം അതിനുശേഷം 7 അധികരിച്ച തക്ബീറുകൾ ചൊല്ലണം. തക്ബീറുകൾ അവസാനിച്ചതിനുശേഷം ഫാത്തിഹ സൂറത്ത് ഓതി സാദാരണ പോലെ റ്കൂഹു സുജൂദുകള്‍ ചെയ്ത് കൊണ്ട്  രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേറ്റു കൊണ്ട് ഫാത്തിഹക്ക് മുമ്പായി അഞ്ച് തക്ബീറുകൾ ചൊല്ലും. 

അതിനു ശേഷം ഫാത്തിഹ സൂറത്തുകൾ ഓതി സാധാരണരീതിയിൽ നമസ്കരിച്ച് സലാം വീട്ടും. പെരുന്നാൾ നിസ്കാരത്തിനു ശേഷം രണ്ടു ഖുത്തുബകള്‍ പാരായണം ചെയ്യുക ശ്രവിക്കുക എന്നുള്ളത് സുന്നത്തായ കാര്യമാണ്. പെരുന്നാളിന്‍റെ തക്ബീറുകൾ അയ്യാമുത്തശ്രീഖ് ദിവസങ്ങൾ വരെ അത് നീണ്ടു നിൽക്കുന്നതാണ്. അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്. 

അല്ലാഹുതആല ഈ തക്ബീറുകൾ അധികമായി ചൊല്ലുവാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ. ബലിപെരുന്നാളിന്‍റെ ഒരു പ്രത്യേക സുന്നത്തുകളിൽ പെട്ടതാണ്പള്ളിയിലേക്ക് പോകുമ്പോൾ അല്ലെങ്കിൽ നമസ്കാരത്തിന് വേണ്ടി പോകുമ്പോൾ അതിനുമുമ്പ് ഭക്ഷണം കഴിക്കാതെ നമ്മൾ നാസ്ത കഴിക്കാതെ പോകുക എന്നുള്ളത്. എന്നാൽ ചെറിയപെരുന്നാളില്‍ എന്തെങ്കിലും കഴിച്ചു കൊണ്ടു പോകലാണ് സുന്നത്തായ രീതി. അല്ലാഹു സുബ്ഹാനഹു വ തആല നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലമയുടെ  സുന്നത്തായ രീതികൾ പ്രാവർത്തികമാക്കി കൊണ്ട് ഈ പെരുന്നാൾ കൊണ്ടാടാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ. ആമീൻ…