വീണ്ടും ക്രൂരത പൂച്ചയെ ജീവനോടെ കത്തി ക്കുന്നു

0
683

ലോക മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത. ഒരു പൂച്ചയെ തീകൊളുത്തി ചുട്ടുകരിച്ച് കൊന്ന കഠിന ഹൃദയനെ തേടി അലയുകയാണ് ലോകം. ഏതാനും ദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിക്കുന്ന വീഡിയോയിലെ  വില്ലനെ ആണ് ഇന്ന് ആളുകൾ തിരയുന്നത്. പെട്രോൾ പോലെ തീ പിടിക്കുന്ന ഏതോ ദ്രാവകത്തിൽ കുളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയുടെ ദേഹത്തേക്ക് ലാമ്പ് ഉപയോഗിച്ചുകൊണ്ട് ഒരാൾ തീ കൊളുത്തുന്നതും മരണ വെപ്രാളത്തോടെ ഓടുന്ന പൂച്ചയേയും ആണ് ആ വീഡിയോയിൽ നമുക്ക് ദർശിക്കാൻ കഴിയുന്നത്. 

കുറ്റവാളിയെ കണ്ടെത്തുന്നവർക്ക് ഒന്നേമുക്കാൽ ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുകയാണ് മലേഷ്യന്‍ ആനിമൽ അസോസിയേഷൻ.പ്രണയം നിരസിച്ചപ്പോൾ കാമുകൻ കാമുകിയെ പെട്രോളൊഴിച്ച് കൊണ്ട് പച്ചക്ക് കത്തിച്ചു കൊല്ലുന്ന ഈ കാലത്ത് ഇത് ഒരു പുത്തരിയല്ല എങ്കിലും മനുഷ്യൻ എന്ന നീചമായ മൃഗത്തെ കൊണ്ട് മറ്റ് നാൽക്കാലി മൃഗങ്ങളും മിണ്ടാ പ്രാണികളും ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്‍റെ വ്യക്തമായ ചിത്രം ആണ് ഇത്. 

പൂച്ചയെ ഉപദ്രവിച്ച ഒരു സ്ത്രീക്ക് നരകം ആണെന്ന് ആദരവായ റസൂലുല്ലാഹ് സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു ഒരു പൂച്ചയുടെ വിഷയത്തിൽ അവർ ആ പൂച്ചയെ കെട്ടിയിട്ടു അതിന് ഭക്ഷണം നൽകിയില്ല വെള്ളം നൽകിയില്ല അതിന് കെട്ടഴിച്ചുവിട്ട്  ഭൂമിയില്‍ ഇരതേടാൻ അതിന് അനുവാദം നൽകിയില്ല അതിനുള്ള അവസരം അവസരമൊരുക്കിയില്ല അങ്ങനെ അതും ചത്തുപോയി. അത് കാരണമായി ആ സ്ത്രീക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നു നരകശിക്ഷ ഉണ്ടെന്ന് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം. 

ഒരു പൂച്ചയെ കെട്ടിയിട്ട് ഭക്ഷണം നൽകിയില്ല അങ്ങനെ അത് ചത്തുപോയി എങ്കിൽ അവർക്കുള്ള ശിക്ഷയാണ് നരകീയ ശിക്ഷ. അപ്പോൾ ഒരു പൂച്ചയെ കത്തിച്ചു കൊല്ലുന്ന ക്രൂര മനസ്സിൻറെ ഉടമയ്ക്ക് റബ്ബ് നൽകുന്ന ശിക്ഷ എന്തായിരിക്കും നരകത്തിലെ കത്തിയെരിയുന്ന ശിക്ഷ തന്നെ. അല്ലാഹു സുബുഹാനഹൂവ തആല നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ഈ ഭൂമുഖത്തുള്ള ജീവജാലങ്ങളോട് കരുണ കാണിക്കാൻ നമുക്കെല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ…..