ഹോട്ടൽ യുവാവ് നമസ്കരിമ്പോൾ മരണപെടുന്ന വീഡിയോ

0
562

നല്ല മരണം എന്ന് പറഞ്ഞാൽ ഇതാണ്. റബ്ബിന്‍റെ  മുമ്പിൽ നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ മരണപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍റെ വീഡിയോ നമുക്ക് കാണാം. ഹോട്ടൽ ജോലിക്കാരനായ യുവാവ് നമസ്കാര സമയമായപ്പോൾ ഹോട്ടലിലെ കിച്ചനിന്‍റെ ഒരു മൂലയിൽ നമസ്കരിക്കുന്നു. കൃത്യമായി നമസ്കരിക്കുന്ന ആ യുവാവിന് അല്ലാഹു  തആല നല്ല മരണം നൽകുന്നു നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ മരിക്കാനുള്ള ഭാഗ്യം. 

ആ യുവാവിനെ സംബന്ധിച്ചിടത്തോളം ധാരാളം ജോലിത്തിരക്കുകൾ ഉണ്ട് എന്നാൽ ആ ജോലി തിരക്കുകളുടെ ഇടയിൽ സമയം കണ്ടെത്തി നമസ്കരിക്കുകയാണ്. ചില ആളുകൾ പറയാറുണ്ട് നമസ്കാരത്തിന് പള്ളികളോ മറ്റു ഇല്ലാത്ത സ്ഥലത്താണ് ഞാൻ ജോലി ചെയ്യുന്നത് അതുപോലെ നമസ്കരിക്കാൻ സമയം കിട്ടാറില്ല ഒരുപാട് ജോലിത്തിരക്കുകൾ ഉണ്ട്. അങ്ങനെ ഒഴിവ് കഴിവ് പറയുന്ന ആളുകൾ ഈ യുവാവിനെ നമസ്കാരം കണ്ടുപഠിക്കട്ടെ.

പോക്കറ്റ് മുസല്ലകൾ പോലും ലഭ്യമായ ഈ കാലത്ത് നമസ്കാരം എത്ര എളുപ്പമാണ് കിബ്  ല നോക്കുന്ന ആപ്പുകളും മൊബൈലിൽ സജീവം തന്നെ. പിന്നെ സമയം അത് കണ്ടെത്തേണ്ടത് നാം തന്നെയാണ്. എത്ര ജോലി തിരക്കുകൾ ആണെങ്കിലും നമുക്ക് രണ്ടോ മൂന്നോ മിനിട്ട് ഒഴിവാക്കി എടുക്കാൻ കഴിയും രണ്ടോ മൂന്നോ മിനുട്ടുകൊണ്ട് ഫർള് നിസ്കാരം നിർവഹിക്കാൻ സാധിക്കും. സംസാരിച്ച് സമയം കളയുന്ന ആ സമയം പോലും നമസ്കാരത്തിന് വേണ്ടി വരികയില്ല.

 ജോലിത്തിരക്കുകൾ പറഞ്ഞുകൊണ്ട് നമസ്കാരത്തെ ഉപേക്ഷിക്കുന്ന ആളുകൾക്ക് പാഠമാണ് പാഠമാകട്ടെ. ഈ ഭാഗ്യവാനായ യുവാവിന്‍റെ നമസ്കാരം. അല്ലാഹുവെ അദ്ദേഹത്തിന് നീ സ്വർഗം നൽകണമേ ഞങ്ങൾക്കും നീ നല്ലത് ചെയ്യുന്ന അവസ്ഥയിൽ മരിക്കാനുള്ള ഭാഗ്യം നൽകേണമേ ആമീൻ…