ബ്രിട്ടീഷുകാരെ വിറപ്പിച്ച ഇസ്ലാമിന്റെ ധീരന്മാർ ചരിത്രം കോരിത്തരിപ്പിക്കുന്ന പ്രഭാഷണം

0
625

ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ മുസ്ലിങ്ങൾ രക്തമാണ് ഏറ്റവും കൂടുതൽ ഒഴികിയത്…ആ മുസ്ലിം നേതാക്കളെ ചരിത്രം എഴുതി കച്ചവടം നടത്തിയർ വിസ്മരിച്ചു.ഇതാ സാതന്ത്യചരിത്രപോരുഷൻമാരെ പറ്റിയുള്ള വീഡിയോ

1947 ആഗസ്റ്റ് 15 1112 കർക്കിടകം 30 ഹിജ്റ വർഷം 1368 റമളാൻ അവസാന വെള്ളിയാഴ്ച നാടിൻറെ എല്ലാ ദിക്കുകളിലും ഉണർന്നിരിക്കുകയാണ് ടിവി ചാനലുകളെ പറ്റിയോ ദൃശ്യമാധ്യമങ്ങളെ കുറിച്ചോ ചിന്തിച്ചിട്ടില്ലാത്ത കാലഘട്ടം. പത്തായ വലിപ്പമുള്ള റേഡിയോകൾ മാത്രമാണ് വാർത്തകളറിയാൻ ഏക ആശ്രയം. കർക്കിടകത്തിലെ മഞ്ഞ് പെയ്തു തുടങ്ങിയിരിക്കുന്നു. മുസ്ലിംലോകം റമളാനിലെ അനുഗ്രഹ രാവുകൾക്ക് സാക്ഷിയായി രാത്രി തറാവീഹ് നമസ്കാരവും പ്രാർത്ഥനയും കഴിഞ്ഞു പള്ളികളിൽ നിന്നും നേരെ എത്തുന്നത് റേഡിയോക്കരികിലേക്ക് ആണ്. അവർ കാതോർത്ത് കാത്തിരുന്നു

ജാതി മതങ്ങളുടെ അതിർവരമ്പുകളില്ലാതെ ഇന്ത്യൻ ജനത ഒന്നായി മാറിയിരിക്കുന്നു ഇന്ത്യ സ്വാതന്ത്ര്യത്തിന് പേറ്റുനോവ് അനുഭവിക്കുകയാണ് ഡൽഹിയിൽ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കൾ അരനൂറ്റാണ്ടുകാലം തങ്ങളെ അടക്കിഭരിച്ച പാശ്ചാത്യ അധിനിവേശം ശക്തികളുമായി സംഭാഷണത്തിലാണ് സമയം അർധരാത്രി 12 മണിയോടെ സ്വതന്ത്ര ഇന്ത്യ പിറന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു

ഓരോ സ്വാതന്ത്ര്യദിനം കടന്നുവരുമ്പോഴും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതി ശഹീദായ ദേശാഭിമാനികളായ മുസ്ലിമീങ്ങളെ നമുക്ക് വിസ്മരിക്കാൻ കഴിയില്ല എന്നാൽ വികലമായ ചരിത്രരചനയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് മുസ്ലിം സമൂഹം ആണ്

കേൾകുക.ഷെയർചെയ്യുക