ക്ഷേത്രത്തിനു കാവൽ നിൽക്കാൻ പോയ മുസ്‌ലിം യുവാക്കള്‍

0
413

ബാംഗ്ലൂരിൽ കോൺഗ്രസ് എംഎൽഎയുടെ സഹോദരിയുടെ മകൻ പ്രവാചകൻ സ)യെ നിന്ദിച്ച് പോസ്റ്റിട്ട തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.
പ്രതിഷേധാഗ്നി ആളി പടർന്നപ്പോൾ അതിനെ നിയന്ത്രിക്കാൻ മുന്നോട്ടു കടന്നുവന്നത്മുസ്ലീങ്ങളാണ് മുസ്ലിം യുവാക്കൾ ആണ്

വർഗീയ ധ്രുവീകരണത്തിന് ഉള്ള ഒരു വൻ സാധ്യത മുൻകൂട്ടിക്കണ്ട് പ്രവർത്തിച്ച ഈ യുവാക്കൾ ഇപ്പോൾ നാനാ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് .മുസ്ലിം യുവാക്കൾ ക്ഷേത്രത്തിനും പരിസരത്തിനും ശക്തമായി കാവൽനിന്നു. സംഘർഷം അക്രമങ്ങളിൽ നീങ്ങുന്നത് കണ്ടതോടെയാണ് സമീപത്തുള്ള ക്ഷേത്രത്തിലേക്ക് ഒരുകൂട്ടം യുവാക്കൾ ഓടിയെത്തിയത് .ക്ഷേത്രം ആക്രമിക്കാൻ അല്ല.ക്ഷേത്രം ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടിയാണ്

ഇതിൻറെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ് .ഒരു മുസ്ലിമിനും ക്ഷേത്രം അക്രമിക്കാൻ കഴിയില്ല. ആക്രമിക്കാൻ അവരുടെ മതം പ്രേരിപ്പിക്കുന്നില്ല. ക്ഷേത്രത്തിലേക്ക് മലം വലിച്ചെറിഞ്ഞ പാരമ്പര്യമുള്ളത് സംഘികൾക്കാണ്. പരിശുദ്ധമായ ബാബരി മസ്ജിദ് തകർക്കപ്പെട്ട വേദന മുസ്ലീങ്ങളുടെ ഹൃദയത്തിൽ നീറിപടരുന്ന ഒന്നാണ്. പക്ഷേ പള്ളികൾ തകർക്കപ്പെട്ടാലും ഒരു അമ്പലവും ആക്രമിക്കപ്പെടുരുത് ഇതാണ് മുസ്ലിമീങ്ങളുടെ മുദ്രാവാക്യവുംഅവരുടെ പാരമ്പര്യവും

ഒരു മുസ്ലിമിനും വർഗീയവാദി ആകാൻ കഴിയില്ല. കാരണം നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചത് വർഗീയതയിലേക്ക് ക്ഷണിക്കുന്നവനും അതിൻ്റെപേരിൽ മരിക്കുന്നവനും യുദ്ധം ചെയ്യുന്നവനും നമ്മിൽ പെട്ടവനല്ല .നമ്മുടെ രാജ്യത്ത് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സ്നേഹത്തോടുകൂടി കഴിഞ്ഞ നാളുകളെ അല്ലാഹുതിരിച്ചുകൊണ്ടു വരുമാറാകട്ടെ. മനുഷ്യസൗഹാർദ്ധത്തിനു വേണ്ടി പ്രവർത്തിക്കാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് നൽകട്ടെ ആമീൻ