നബി തങ്ങൾ ഇഷ്ട്ടപ്പെട്ട കുക്കുമ്പർ, കക്കരിക്ക കണ്ണിന് മുകളിൽ വച്ചാലുള്ള 8 ഗുണങ്ങള്‍

0
623

കക്കരിക്ക കുക്കുംബർ നബി സല്ലല്ലാഹു അലൈഹിവസല്ലം ഇഷ്ടപ്പെട്ട ഒരു പച്ചക്കറിയാണ്. നബി തങ്ങൾ ഈത്തപ്പഴവും കക്കരിക്കയും ചേർത്ത് കഴിക്കുമായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ അത് വളരെ ഇഷ്ടപ്പെട്ടപെട്ടിരുന്നു.

ഇന്ന് കക്കരിക്ക മുഖം ഭംഗിയാക്കുന്നതിന് വേണ്ടി സ്ത്രീകളും ഉപയോഗിക്കാറുണ്ട് സൗന്ദര്യ വസ്തുവായിക്കൊണ്ട് തീർച്ചയായും കക്കരിക്ക അഥവാ കുക്കമ്പർ അതിൽ ഒരുപാട് പ്രയോജനങ്ങൾ ഉണ്ട്.

ബ്യൂട്ടി രംഗത്ത് കക്കരിക്ക മുറിച്ച് കണ്ണിൽ വയ്ക്കാറുണ്ട് അതിന് ചില പ്രയോജനങ്ങളും ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നു

  1. കണ്ണിന്റെ മുകളിലെ കറുത്ത പാടുകൾ ഇല്ലാതായിത്തീരുന്നു
  2. കണ്ണിന്റെ ചർമ്മങ്ങൾക്ക് ആരോഗ്യം പകരുന്നു
  3. കണ്ണിന്റെ മുകളിലുള്ള ഭാഗവും മറ്റും ഊതി വീർക്കുന്ന അവസ്ഥയെ തൊട്ട് കാക്കുകയും അത് ഇല്ലാതാക്കുകയും ചെയ്യുന്നു
  4. കണ്ണിന്റെയും മുഖത്തിന്റെയും ഭംഗിയും അഴകും.
  5. മുഖത്ത് പെട്ടെന്ന് വാർദ്ധക്യം പിടികൂടുന്നതിൽ നിന്നും തടയുന്നു മുഖത്തിന്റെ യുവത്വം എന്നും നിലനിർത്തുന്നു
  6. കണ്ണിന്റെ വീക്കം ചൊറിച്ചിൽ തടയുന്നു
  7. കണ്ണിന്റെ ചുറ്റുമുള്ള ഇരുണ്ട വളയങ്ങൾ ഇല്ലാതാകുന്നു
    8.ചുളിവുകൾ ഇല്ലാതാകുന്നു

സുബ്ഹാനള്ളാഹ് അള്ളാഹു തആല പടച്ച ഓരോ ഫലവും ഓരോ പച്ചക്കറിയും ഒരു വസ്തുവും അത് പ്രയോജന രഹിതമല്ല അതിനെല്ലാം ഒരുപാട് പ്രയോജനങ്ങൾ മനുഷ്യർക്കുണ്ട്

കണ്ണിൽ കക്കരിക്ക വയ്ക്കുന്നതിന്റെ ഉപയോഗക്രമം ഇതാണ് മുഖം നന്നായി കഴുകുക എന്നിട്ട് രണ്ട് കക്കരിക്ക കഷണങ്ങൾ കണ്ണിന്റെ മുകളിൽ വയ്ക്കുക 20 മുതൽ 30 മിനിറ്റ് വരെ ഇത് തുടരുക അതിനുശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ആവർത്തിക്കുക പതിവാക്കുക.

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുന്നത് സ്വയം അനുഭവിച്ചറിയാൻ കഴിയുമെന്ന് ആരോഗ്യശാസ്ത്രം പറയുന്നു റസൂലുല്ലാ മനുഷ്യന്റെ ശരീരത്തിന് ആരോഗ്യം പകരുന്ന ഈ പഴം അധികമായി കഴിച്ചിരുന്നു ഈത്തപ്പഴവും ചേർത്ത് എന്ന് ഹദീസുകളിൽ കൂടി നമുക്ക് പഠിക്കാൻ കഴിയും

അല്ലാഹു സുബ്ഹാനവുതാല നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ….