“മരണം” എന്തേ നമ്മള്‍ ചിന്തിക്കുന്നില്ല

0
381

ഖുർആൻ പാരായണം ഇല്ലാത്ത വീടുകൾ….

മഹല്ലിൽ അവർ മുസ്ലിമീങ്ങൾ… എന്നാൽ നിസ്കാരവുമായി അവർക്ക് വലിയ ബന്ധമില്ല…

മതം അവർക്ക് ഒരു സംസാര വിഷയമേ അല്ല…

അവർക്കറിയാം… മരണശേഷജീവിതം…

എന്നിട്ടും മായാലോകത്ത് പിശാചിനൊപ്പമാണ് അവർ ഉള്ളത്….

മരണം നാം അണിഞ്ഞ ചെരുപ്പിന്റെ വാറുപോലെ നമ്മോടൊട്ടി നിൽക്കുന്നു…

പടച്ചവന്റെ പിടുത്തം കഠിനമാണെന്ന് നമുക്കറിയാം….

എന്നിട്ടും…..

പ്രിയ സഹോദരാ,…

ഖബ്റിലെ പ്രഥമ രാത്രിക്ക് വേണ്ടി താങ്കൾ എന്താണ് ഒരുക്കിവെച്ചിട്ടുള്ളത് ?

ആ രാത്രി ഭീകരമാണെന്ന് താങ്കൾ മനസ്സിലാക്കിയിട്ടില്ലേ ?…

ആ രാത്രിയെ ഓർത്ത്കൊണ്ട്….പ്രവാചകന്മാരും,…….സ്വാലിഹീങ്ങളും,…..പണ്ഡിതന്മാരും,…..
തത്വ ജ്ഞാനികളും കരഞ്ഞത് താങ്കൾ അറിഞ്ഞിട്ടില്ലേ?…..

അതിന്ന് വേണ്ടി സ്വാലിഹീങ്ങൾ നന്മകളധികരിപ്പിച്ച സംഭവം താങ്കൾ പഠിച്ചിട്ടില്ലേ ?…

إِنَّ أَخۡذَهُۥٓ أَلِيمٌ شَدِيدٌ
“തീര്‍ച്ചയായും അവന്‍റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്‌.”
Quran 11/102