Dog | നായ ആക്രമണങ്ങൾ | ഇവിടെയാണ് ഇസ്ലാമിൻ്റെ അൽഭുത നിയമം | #MARHABA MEDIA

0
399

നായകൾ അഴിഞ്ഞാടുകയാണ് അക്രമങ്ങൾ അധികരിക്കുകയാണ് തെരുവ് നായ്ക്കളും മറ്റ് നായ്ക്കളും മുതിർന്നവരെയും ചെറിയ കുട്ടികളെയും കടിച്ചുകീറുന്ന വളരെ ദുഃഖകരമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

എത്രയെത്ര ആളുകളുടെ ജീവൻ നഷ്ടമായി മരണനിരക്കുകൾ വർദ്ധിക്കുകയാണ് റബ്ബ് കാത്തുരക്ഷിക്കുമാറാകട്ടെ

പരിശുദ്ധ ദീനുൽ ഇസ്ലാം നജസായി പ്രഖ്യാപിച്ച നായയുടെ പേരും പറഞ്ഞ് ഇസ്ലാമിനെ വിമർശിച്ച് കുരച്ച് നടന്ന ആളുകൾ ഇപ്പോൾ നായക്കെതിരെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു നായയുടെ അക്രമത്തിനെതിരെ ആക്രോശിച്ചുകൊണ്ടിരിക്കുന്നു ഇവിടെയാണ് ഇസ്ലാമിന്റെ വിശാലതയും കാലികതയും വ്യക്തമാകുന്നത്

പരിശുദ്ധ ദീനുൽ ഇസ്ലാം 5 ജീവികളെ മനുഷ്യർക്ക് ശല്യം ചെയ്യുന്ന ഉപദ്രവം ഉണ്ടാക്കുന്ന ജീവികളായി പ്രഖ്യാപിക്കുകയും അതിൽ അഞ്ചാമത്തെ ജീവിയായി കടിക്കുന്ന നായ ശല്യം ചെയ്യുന്ന നായയെ എണ്ണുകയും ചെയ്തു. കടിക്കുന്ന നായ്ക്കളെ കൊല്ലാൻ പരിശുദ്ധ ദീനുൽ ഇസ്ലാം അനുവാദം നൽകി. അത് ഹറമിൽ ആകട്ടെ. പരിശുദ്ധ ഹറമിന്റെ ഉള്ളിൽ വച്ചാണെങ്കിലും ശരി അതിനെ കൊല്ലാവുന്നതാണ്

പരിശുദ്ധ ദീനുൽ ഇസ്ലാം ഏതൊരു ജീവിയെ കൊല്ലാൻ പഠിപ്പിക്കുന്നുണ്ടോ അതിൽ മനുഷ്യരാശിയുടെ പ്രയോജനം മുൻനിർത്തി കൊണ്ടാണ് അത്തരം കൽപ്പനകൾ കൊണ്ടുവരുന്നത് എന്നാൽ എല്ലാം നായ്ക്കളെയും ഇസ്ലാം വിലക്കുന്നില്ല മൂന്ന് നായ്ക്കളെ വളർത്തൽ അനുവദനീയമാണ് ഒന്ന് വേട്ടയാടാൻ ഉള്ള നായ്ക്കൾ രണ്ട് കൃഷിയെ സംരക്ഷിക്കുന്ന നായ്ക്കൾ മൂന്ന് മൃഗങ്ങളെ നോക്കാനുള്ള നായകൾ ഇവിടെയാണ് പരിശുദ്ധമായ ദീനുൽ ഇസ്ലാമിന്റെ കൃത്യതയും ഓരോ നിയമങ്ങളിലുള്ള വിശാലതയും നമുക്ക് ബോധ്യപ്പെടുന്നത്.

അല്ലാഹുതആല മനുഷ്യരാശിയുടെ നന്മക്കായി അവതരിപ്പിച്ച പരിശുദ്ധ ദീനുൽ ഇസ്ലാമിനെ മുറുകെ പിടിക്കാൻ നമുക്കെല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ