സർപ്പശല്യം ജിന്ന് ബാധ | ഇത് ചെയ്യുക അത്ഭുത സിദ്ധി marhaba media jinn

0
601

വീടുകൾ അല്ലാഹുവിന്റെ സ്മരണയും ഖുർആൻ പാരായണം കൊണ്ട് മുഖരിതമാകുമ്പോൾ, ആ വീടുകൾ അനുഗ്രഹീതമാകും. അല്ലാഹുവിന്റെ റഹ്മത്തിന്റെ മലക്കുകൾ അവിടെ സന്നിഹിതമാകും. അല്ലാഹുവിന്റെ മലക്കുകൾ വസിക്കുന്ന വീടായിരിക്കും അത് .

എന്നാൽ ഏതു വീട് റബ്ബിന്റെ സ്മരണയിൽ നിന്നും ഒഴിവാകുന്നുവോ പിശാച് ആയിരിക്കും ആ വീട്ടിൽ വസിക്കുന്നത്.പിശാച് ആ വീടുകളിൽ രാപ്പാർക്കുമെന്ന് ഹദീസുകളിൽ പഠിക്കാൻ കഴിയും. പിശാചിന്റെ ഷറിൽ നിന്നും ജിന്നുകളുടെ ഉപദ്രവങ്ങളിൽ നിന്നും സാഹരീങ്ങളുടെ സിഹ്റിൽ നിന്നും വീടിന് സംരക്ഷണം ലഭിക്കാൻ ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ഒരു അമൽ ഉണ്ട് അത് സൂറത്തുൽ ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്യലാണ്.

ആരെങ്കിലും ഒരു രാത്രിയിൽ ആ രണ്ട് ആയത്തുകൾ അതായത് ആമന റസൂൽ എന്ന് തുടങ്ങി അവസാനം വരെയുള്ള വചനങ്ങൾ പാരായണം ചെയ്താൽ, ആ രണ്ട് ആയത്തുകൾ അവന് മതിയാകുന്നതാണ് എല്ലാവിധ ഷെഡുകളിൽ നിന്നും സംരക്ഷണം ആകുവാൻ എന്ന് ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം.

മറ്റൊരു ഹദീസിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ അരുൾ ചെയ്തു, നിങ്ങൾ നിങ്ങളുടെ വീടുകളെ ശ്മശാനങ്ങളെ പോലെ മുഖം ആക്കരുത്.

സൂറത്തുൽ ബക്കറ ഊതപ്പെടുന്ന വീട്ടിൽ നിന്നും പിശാച് വിരണ്ടോടുമെന്ന് ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. സൂറത്തുൽ ബക്കറക്ക് വലിയ ശക്തിയുണ്ട് ഏകദേശം രണ്ടരയോളം നീണ്ട ഒരു സൂറത്താണ് അത് നമുക്ക് പരിപൂർണ്ണമായി ഓതാൻ കഴിഞ്ഞില്ല എങ്കിൽ ഉലമാക്കൾ വിശദീകരിക്കുന്നു. അതിന്റെ പ്രാരംഭത്തിലെ ആയത്തുകളും അതിന്റെ അവസാനത്തിലെ ആയത്തുകളും പാരായണം ചെയ്യുക. തീർച്ചയായും അത് എല്ലാവിധ ഷെറിൽ നിന്നും നമുക്ക് സംരക്ഷണമാണ് സിഹ്ര്‍ കണ്ണേറ് പൈശാചിക ശർ, ജിന്നിന്റെ ഉപദ്രവങ്ങൾ എല്ലാത്തിനോടുള്ള ശമനം ആണ് പരിഹാരമാണ് സൂറത്തുൽ ബക്കറ.

വീടുകളിൽ ഷറുകൾ ഉണ്ട് എന്ന് സംശയത്തിൽ ആളുകൾ സന്യാസികളെയും അതുപോലെ തന്നെ മാരണക്കാരെയും സമീപിക്കുന്ന ഈ കാലത്ത് റസൂലുള്ളഹി സ്വല്ലല്ലാഹു അലൈഹിവസല്ലം നൽകിയ ഏറ്റവും നല്ല ഉപദേശം അത് സൂറത്തുൽ ബക്കറയാണ് നിങ്ങളുടെ വീടുകളിൽ നിന്നും എല്ലാവിധ ഷെറുകളും പുറത്തുപോകും, നിങ്ങളുടെ വീട് സുരക്ഷിതമായിരിക്കും നിങ്ങളും സുരക്ഷിതമായിരിക്കും മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച അമലുകൾ ജീവിതത്തിൽ കൊണ്ടുവരാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ……