മലപ്പുറംകാരുടെ രക്ഷപ്രവർത്തനത്തിന് ലോകം മുഴുവൻ കയ്യടിക്കുന്നു

0
346

കരിപ്പൂർ വിമാന അപകടത്തിൽ ജനങ്ങളെ രക്ഷിക്കാൻ മലപ്പുറം നിവാസികൾ ചെയ്ത സേവനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഇന്ന് വലിയ ചർച്ചയാവുകയാണ്.

പെരുമഴയെയും കൊറൊണയെന്ന മഹാമാരിയെയും തോൽപ്പിച്ചു കൊണ്ട് നാട്ടുകാരുടെ ഇടപെടലാണ് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിൻ്റെ ആഘാതം കുറച്ചത്
അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടി എന്ന പ്രദേശവും കോവിഡ്കണ്ടൈൻമെൻറ് സോൺ ആണ്

വിവരമറിഞ്ഞ് വാഹനവുമായി എത്തിയ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽതന്നെ കയ്യും മെയ്യും മറന്നു കൊണ്ട് രക്ഷാപ്രവർത്തനം നടത്തി.ആരെയും കാത്തുനിൽക്കാതെ ഓരോരുത്തരെയും ആശുപത്രിയിലെത്തിച്ചു .
രാത്രി മഴയും ഒന്നും വകവെക്കാതെ അവർ വലിയ ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുകയും അർദ്ധരാത്രിയിൽ തന്നെ അവർ രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു

അർദ്ധരാത്രിയിലും രക്ത ബാങ്കിനു മുന്നിൽ ക്യൂ ആയിരുന്നു..പാതിരാത്രിയിലും പെരുമഴയത്തും സഹജീവികളെ രക്ഷപ്പെടുത്താൻ വേണ്ടി ക്യൂ നിൽക്കുന്ന മലപ്പുറം നിവാസികളെ കണ്ടപ്പോൾ കരീതലിൽ കണ്ണ് നിറഞ്ഞു നിൽക്കുകയാണ് കേരളം.ഇത് മലപ്പുറത്തെ സംസ്കാരമാണ് മലപ്പുറത്തിന് സ്വഭാവമാണ് മലപ്പുറം നിവാസികളുടെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്നേഹത്തിൻറെ സ്വഭാവം സഹജീവികളോടുള്ള സ്നേഹം .

ആരെങ്കിലും ഒരാളുടെ ജീവൻ രക്ഷപെടുത്തി കഴിഞ്ഞാൽ അവർ ലോകത്തുള്ള മുഴുവൻ ആളുകളുടെയും ജീവൻ രക്ഷപ്പെടുത്തിയത് തുല്യമാണ് എന്ന് ഖുർആൻ പറഞ്ഞത് പോലെ .
അല്ലാഹു സുബ്ഹാനവുതാല ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ