കഅബയുടെ ഭിത്തിയിൽ കറുത്ത കയർ ; സംഭവം അറിയാതെ പോകരുത്

കഅബയുടെ ഭിത്തിയിൽ കറുത്ത കയർ സംഭവം അറിയാതെ പോകരുത്

0
791

പരിശുദ്ധ കഅബയിൽ ഹജറുൽ അസ്‌വദിനോട് ചേർന്ന് ഒരു കറുത്ത കയറു കാണാം ആ കയർ എന്തിനുവേണ്ടിയാണ്. പല ആളുകൾക്കും അത് അറിയില്ല.

ആ കയറിൽ പിടിച്ചുകൊണ്ടാണ് അവിടെയുള്ള പോലീസുകാർ നിൽക്കുന്നത്. ഹജ്ജിന്റെയും ഉംറയുടെയും സീസണിൽ വൻ തിരക്കായിരിക്കും. ഹജറുൽ അസ്‌വദ് മുത്താൻ വേണ്ടി വെമ്പൽ കൊണ്ട് വിശ്വാസികൾ തിരക്ക് കൂട്ടുമ്പോൾ പല അപകടങ്ങളും മരണങ്ങളും സംഭവിക്കാറുണ്ട് സംഭവിച്ചുകൊണ്ടിരിക്കുന്നു.
ആ സമയത്ത് തിക്കിലും തിരക്കിലുംപെട്ട ആളുകളെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്താൻ പ്രത്യേകം പോലീസുകാരെ ഉദ്യോഗസ്ഥന്മാരെ നിശ്ചയിച്ചിട്ടുണ്ട്. ഹജറുൽ അസ്‌വദിനെ സമീപത്തുള്ള പോലീസും തിക്കിലും തിരക്കിലുംപെട്ട് നിയന്ത്രണം വിട്ടു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് അതിൽ പിടിച്ചുനിൽക്കാൻ പ്രത്യേകം പാഷം അവിടെ തയ്യാർ ചെയ്തിരിക്കുന്നു.


ഹറമിലെ പരിപാലകർ ഹജ്ജിനും ഉംറക്കും വേണ്ടി വരുന്ന ആളുകൾക്ക് എത്രയെത്ര സഹായങ്ങൾ എത്രയെത്ര നുസ്രത്തുക്കളും അസ്വദ് അതിൻറെ സമീപത്ത് എത്തുമ്പോൾ സത്യവിശ്വാസികളുഎത്രയെത്ര സേവനങ്ങളും ആണ് ചെയ്യുന്നത്. സുബ്ഹാനള്ളാ…

വിശ്വാസികൾ എത്ര കണ്ടാലും എത്രപോയാലും മതിവരാത്ത ഗേഹമാണ് പരിശുദ്ധമായ കഅബാ ശരീഫ്ആ മുറ്റത്ത് കാലുകുത്തിയവർ വീണ്ടും അവിടെ എത്താൻ കൊതിക്കുന്നു സ്വർഗ്ഗത്തിൽനിന്നും ഇറക്കിയ മനോഹരമായ പവിത്രമായ കല്ലാണ് ഹജറുൽ അസ്വദ്.അതിൻറെ സമീപത്ത് എത്തുമ്പോൾ സത്യവിശ്വാസിയുടെ ഹൃത്തടം സന്തോഷഭരിതം ആകും. അതിനെ ചുംബിക്കാനും അഭിവാദ്യം അറിയിക്കാനും അവർ വെമ്പൽ കൊള്ളും. ഹജറുൽ അസ്‌വദിനെ മുത്തൽ അത് സുന്നത്താണ്.


മഹാനായ ഉമർ റളിയള്ളാഹു അൻഹു ഹജറുൽ അസ്‌വദിനെ ചുംബിച്ചു അതിനുശേഷം പറഞ്ഞു.
എനിക്കറിയാം ഒരു ഉപകാരവും ഒരു ഉപദ്രവവും ചെയ്യാൻ കഴിയാത്ത വെറും കല്ലാണ് നീയെന്ന്.
നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം നിന്നെ ചുംബിക്കുന്നത് ഞാൻ കണ്ടിരുന്നില്ല എങ്കിൽ ഞാൻ നിന്നെ ചുംബിക്കും ആയിരുന്നില്ല അതായത് നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം നിന്നെ ചുംബിച്ചു ആ സുന്നത്തിനെ ഞാൻ എൻറെ ജീവിതത്തിൽ പകർത്തുകയാണ് അല്ലാഹു സുബ്ഹാനഹു വ തആല ആ പരിശുദ്ധമായ കല്ലിനെ ചുംബിക്കാനുള്ള ഭാഗ്യം നമുക്ക് നൽകുമാറാകട്ടെ പരിശുദ്ധമായ കഅബ ശരീഫിൽ പോയി ഹജ്ജും ഉംറയും നിർവഹിക്കാനുള്ള സൗഭാഗ്യം പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ…