🔴മലബാറിലെ വിവാഹ പേക്കൂത്ത് വീഡിയോ കാണുക

🔴മലബാറിലെ വിവാഹ പേക്കൂത്ത് വീഡിയോ കാണുക│marhaba media

0
809

വിവാഹ ആർഭാടങ്ങൾ അധികരിച്ചു കൊണ്ടിരിക്കുന്നു ഉള്ളവൻ അടിച്ചുപൊളിച്ച് വിവാഹം പൊടിപൊടിക്കുമ്പോൾ ഇല്ലാത്തവരുടെ കുടുംബങ്ങളിൽ എത്രയെത്ര പെൺമക്കൾ പുര നിറഞ്ഞു നിൽക്കുന്നു.

ധൂര്‍ത്തനമാര്‍ അവർ പിശാചിൻറെ അനുയായികളാണ് ധൂര്‍ത്തനമാര്‍ പിശാചിന്‍റെ സഹോദരങ്ങളാണ്. ഇന്ന് മുസ്ലിമീങ്ങളുടെ വിവാഹ വേദികൾ പിശാചിൻറെ വേദികളായി മാറുന്നു വിവാഹം പോട്ടെ പെണ്ണുകാണൽ ചടങ്ങിനും മറ്റും പേരിൽ എത്രയെത്ര ദൂര്ത്തു‍കളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മിഠായി കൊടുക്കൽ ചടങ്ങിനെ വീഡിയോ കാണുക. അതും മുസ്ലിം സമൂഹത്തിന്താ‍കുമ്പോൾ നാം ഏറെ ദുഃഖിക്കേണ്ടി ഇരിക്കുന്നു. ഒപ്പം ആ മഹലിനെ പഴിക്കുകയും ചെയ്യണം. മഹല്ല് കമ്മറ്റികൾ ആണ് ഇത്തരം ആർഭാടങ്ങൾ ക്കെതിരെ രംഗത്ത് വരേണ്ടത്.

മിഠായി കൊടുക്കൽ ചടങ്ങിനന്‍റെ ഭാഗമായി പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളും മിഠായികളും സ്വർണങ്ങളും ആയി പെൺകുട്ടികൾ വരിവരിയായി ഘോഷയാത്ര തീര്‍ത്ത് കൊണ്ട് പോകുന്ന വീഡിയോ. അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ. മലബാറിൽ നടന്ന ഒരു വിവാഹ പേക്കൂത്ത് ആണ് ഇത്. മുസ്ലിം സമൂഹം എങ്ങോട്ടാണ്. ഏത് നാശത്തിലേക്കാണ് അവർ ചെന്നു വീഴുന്നത്.

മലബാറിൽ രൂപംകൊണ്ട പുതിയ മിഠായി കൊടുക്കൽ പുതിയ പെണ്ണുകാണൽ ചടങ്ങ് വീഡിയോയാണ് ഇത്. നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഒരു വാക്ക് നാം ഓർക്കേണ്ടതുണ്ട്. വിവാഹം അത് ഇബാദത്താണ് അത് അമൽ ആണ് അതിനെ ഒരിക്കലും വികലമാക്കരുത്. നബിയ്യുന റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ അരുളി. ഏറ്റവും ബറക്കത്തുള്ള വിവാഹം ഏറ്റവും ചിലവ് ചുരുങ്ങിയ വിവാഹമാണ്. ഇത്തരം വിവാഹ ധൂർത്തിനെതിരെ പേക്കൂത്തുകൾക്കെതിരെ സമൂഹം ജാഗരൂകരാകണം. മഹല്ലുകളും പണ്ഡിതന്മാരും രംഗത്തുവരണം.

അല്ലാഹുതആല മുസ്ലിം യുവാക്കൾക്ക് മുസ്ലിം തലമുറക്ക് ദിശാബോധം നൽകുമാറാകട്ടെ. നമ്മുടെ വിവാഹങ്ങളെല്ലാം ശരിയായ രൂപത്തിൽ ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ സുന്നത്ത് അനുസരിച്ച് ആക്കി തീർക്കാൻ നമുക്ക് എല്ലാവർക്കും നല്ല തൗഫീഖ് പ്രദാനം ചെയ്യുമാറാകട്ടെ. ധൂർത്തിൽ നിന്ന് അബദ സഞ്ചാരങ്ങളിൽ നിന്നും മുസ്ലിം സമൂഹത്തെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ…………