മീശ വെട്ടാത്തവർ ദീനിൽ നിന്ന് പുറത്തോ ! നബി (സ)പറഞ്ഞത് കണ്ടോ

0
592

താടി വളർത്തുക എന്നുള്ളത് സുന്നത്താണ്.

താടി വടിക്കാൻ പാടുള്ളതല്ല.
അതിനെ പല പണ്ഡിതന്മാരും ഹറാം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് .
താടി സുന്നത്താണ് എന്ന് എല്ലാവർക്കും അറിയാം എന്നാൽ ആ ഹദീസിൽ പറഞ്ഞ ഒരു കാര്യമുണ്ട് മീശ വെട്ടുക എന്നത്.
പലരും അത് ശ്രദ്ധിക്കുന്നില്ല

നബിയുടെ സുന്നത്ത് ഇന്ന് അവഗണിച്ച് കൊണ്ടിരിക്കുന്നു .
പാശ്ചാത്യരുടെ സംസ്കാരം സ്വീകരിച്ചു കൊണ്ടിരിക്കുന്നു .
കട്ട താടിയും മീശയും ഇന്ന് ഫ്രീക്കന്മാരുടെ സ്റ്റൈലാണ് ഒരുകാലത്ത് ഷേവ് ചെയ്യൽ ആയിരുന്നു സ്റ്റൈൽ.

ഇന്ന് താടി വക്കലാണ് ഫാഷൻ

ഇനി ഒരു കാലം വരും അന്ന് മീശ വെട്ടിച്ചുരുക്കൽ സ്റ്റൈൽ ആയി മാറും .പക്ഷേ നമ്മൾ സ്റ്റൈലിനു വേണ്ടി അല്ല ഇതെല്ലാം ചെയ്യേണ്ടത് .നമ്മുടെ നബി തങ്ങളെ പിൻപറ്റാൻ വേണ്ടിയാണ് .ഇന്ന് മുസ്ലിമീങ്ങൾ രണ്ടു തരക്കാരാണ് താടിയും മീശയും വിഷയത്തിൽ. ഒന്ന് വടിക്കുന്നു.മീശ വളർത്തുന്നു.
2) താടിയും മീശയും ഒരുപോലെ വളർത്തുന്നു ഇത് രണ്ടും സുന്നത്തിനെതിരാണ്.

സുന്നത്തായ രീതി എന്നാൽ താടി വളർത്തുക മീശ വെട്ടിചുരുക്കുക.
നബി സല്ലല്ലാഹു അലൈഹിവസല്ലം അരുളി മീശ വെട്ടാത്തവൻ നമ്മിൽ പെട്ടവനല്ല