പറക്കുന്ന ബസ് പരീക്ഷിക്കാൻ ഒരുങ്ങുന്നു വീഡിയോ കാണുക

0
638

മറ്റ് ജീവികളിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്ന ഒരു പ്രധാന കാര്യം. മനുഷ്യന് റബ്ബ് നൽകിയ വിശേഷബുദ്ധി ആണ്.മനുഷ്യൻ അവൻറെ ബുദ്ധിയും സാമർത്ഥ്യവും കൊണ്ട് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നുശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചു കൊണ്ട് ഭൂമിയില്‍ നിന്ന് മനുഷ്യന്റെ പഠനം മറ്റു ഗ്രഹങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

കാളവണ്ടിയിൽ യാത്ര ചെയ്ത മനുഷ്യൻ ഇന്ന് അതിവേഗതയിൽ കുതിച്ചു പായുന്ന കാറുകളിൽ സഞ്ചരിക്കുന്നു. പായക്കപ്പലിൽ കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങിയ മനുഷ്യൻ കടലോലങ്ങളെ അതി വേഗതയില്‍  മുറിച്ചുകടക്കുന്ന ആഡംബര കപ്പലുകളിൽ സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരുന്നു. വിമാനത്തിൽ കൂടി സഞ്ചരിക്കുന്നു.

പറക്കുന്ന വിമാനത്തെയല്ലേ നാം കണ്ടിട്ടുള്ളൂ ഇതാ പറക്കുന്ന ബസ്സിൻ്റെ നിർമ്മാണത്തിന് മനുഷ്യൻ തയ്യാറെടുക്കുന്നു.ആവശ്യാനുസരണം അത് പറക്കുകയും ചിലപ്പോൾ റോഡ് മാർഗ്ഗം ബസായി സഞ്ചരിക്കുകയും ചെയ്യും. അങ്ങനെ ഒരു ബസ്സാണ് ഇപ്പോള്‍ രൂപകൽപ്പന ചെയ്യാൻ പോകുന്നത്. അങ്ങനെ ഒരു ബസ്സ്‌ റോഡുകളില്‍ സഞ്ചരിക്കുക എന്നുള്ളത് വിദൂരമായ കാര്യമല്ല 

മനുഷ്യൻറെ കഴിവിനെ അല്ല ഇവിടെ പ്രശംസിക്കേണ്ടത്. അല്ലാഹുവിൻറെ കുതിറത്ത്നെയാണ്. അവനാണ് മനുഷ്യനെ എല്ലാ കഴിവുകളും നൽകി പടച്ചത് മനുഷ്യൻ ഈ ലോകത്തേക്ക് പിറന്നു വീഴുമ്പോൾ സീറോ ആയിരുന്നു, ഒന്നും അറിയാത്ത അവസ്ഥയിൽ ആയിരുന്നു.

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:

നിങ്ങളുടെ ഉമ്മമാരുടെ ഉദരത്തിൽ നിന്ന് നിങ്ങളെ അള്ളാഹു തആല പുറപ്പെടുവിക്കുമ്പോള്‍ നിങ്ങൾ ഒന്നും അറിയാത്ത അവസ്ഥയിൽ ആയിരുന്നു. അല്ലാഹുവാണ് കേൾവിശക്തിയും കാഴ്ചശക്തിയുംബുദ്ധി ശക്തിയും നൽകിയത്.

സ്വന്തമായി ഭക്ഷണം കഴിക്കാനോ എഴുന്നേറ്റ് സഞ്ചരിക്കാൻ കഴിയാത്ത അത്രയും ബലഹീനമായ ചെറുപ്രായത്തിൽ നിന്ന് ലോകത്തെ അമ്പരപ്പിക്കുന്ന കണ്ടുപിടുത്തങ്ങളുടെ തലതൊട്ടപ്പന്മാർ ആയി മനുഷ്യൻ മാറി.

സർവ്വശക്തനായ അല്ലാഹുവിൻറെ ഖുദ്റത്തിനെയാണ് ഇവിടെ സ്മരിക്കപ്പെടേണ്ടതാണ് അല്ലാഹുതആല നമ്മുടെ ശരീരത്തിലൂടെ അവൻ്റെ ഖുദ്റത്ത് മനസ്സിലാക്കാൻ നമുക്ക് നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ