വെള്ള ചാട്ടത്തിൽ ഒലിച്ച് പോകുന്ന നായയെ യുവാക്കള്‍

0
836

മൂന്നാം പ്രളയത്തിൻറെ മുന്നറിയിപ്പ് പോലെയാണ് കാലാവസ്ഥകൾ മാറിക്കൊണ്ടിരിക്കുന്നത്. മഴ ശക്തമായി തുടരുമ്പോൾ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നാശനഷ്ടങ്ങളും അധികരിക്കുന്നു.

ഈ സമയത്ത് മുൻകരുതലുകൾ എടുക്കുക.കരുതലാണ് കരുത്ത് നാം സ്വയം രക്ഷപ്പെടുമ്പോൾ നമ്മുടെ വീട്ടിലെ വളർത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തുക .
കോഴിയും ആടും നാൽക്കാലി മൃഗങ്ങളും അവയെ അഴിച്ചു വിടാനും കൂട്ടിൽ നിന്ന് പുറത്താക്കാനും നാം മറന്നുപോകരുത്.എത്രയെത്ര നാൽക്കാലികൾ ആണ് പ്രളയത്തിൽ ചത്തൊടുങ്ങുന്നത് ഓരോ ജീവികളുടെയും ജീവൻ അമൂല്യമാണ് അത് നശിപ്പിക്കരുത്.

വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ടു പോയ നായയെ കാണാം.
അല്പംകൂടി മുന്നിലേക്ക് പോയാൽ അത് വെള്ളത്തിൻറെ താഴ്ചയിൽ അകപ്പെട്ടു കൊണ്ട് ജീവൻ നഷ്ടമാകും,ആ സമയത്ത് ഒരു യുവാവ് വെള്ളത്തിലിറങ്ങി അതിനെ രക്ഷപ്പെടുത്തുന്നു പുറത്തുനിൽക്കുന്ന ആളുകളും ഈ നന്മയിൽ സഹകരിച്ചുകൊണ്ട് യുവാവിനെയും നായയെയും കരയിലേക്ക് എത്തിക്കുന്നു.


പ്രളയത്തിന് മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ വീഡിയോ നമുക്ക് പ്രയോജനപ്രദമായേക്കാം,ജീവകാരുണ്യ പ്രവർത്തനത്തിന് പാഠം ആയേക്കാം. നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുന്നതാണ് .അല്ലാഹു നമ്മെഎല്ലാ വിപത്തുകളിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ…