പൂച്ച, മത്സ്യം, പറവ, മുയല്‍, ലവ് ബേര്‍ഡ്സ് പോലുള്ളത് ; വളര്‍ത്തുന്നതിന്‍റെ ഇസ്ലാമിക വിധി

0
2341

അലങ്കാര മത്സ്യങ്ങളെ വളർത്തുക ലൗബേർഡ്സ് തുടങ്ങിയ കിളികളെ വളർത്തുക എന്നത് എല്ലാവർക്കും പ്രിയപ്പെട്ട കാര്യമാണ്. ചിലർ മുയലുകളെ വളർത്താറുണ്ട് മറ്റുചിലർ പൂച്ചകളെ വളർത്തുന്നു മറ്റുചിലർ പക്ഷി പറവകളെ വളർത്തുന്നു പരിപാലിക്കുന്നു. ഇത് മനസ്സിനെ ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. ഈ ഒരു വിഷയത്തിൽ ഇസ്ലാമിൻറെ കാഴ്ചപ്പാട് എന്താണ് എന്ന് പലരും ആഗ്രഹിക്കുന്ന ഒരു വിഷയമാണ്. ഇസ്ലാം വളർത്തുന്നത് വിലക്കിയ 2 ജീവികൾ ആണ് 1 നായ 2 പന്നി കാരണം ഇവകളെ വളർത്തുന്നതിലൂടെ ഒരുപാട് പ്രശ്നങ്ങളും രോഗങ്ങളും മറ്റിതര ബുദ്ധിമുട്ടുകൾ ഉണ്ടാകും.ഇതിനെല്ലാത്തിനും പുറമേ മതപരമായി ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് തെറ്റാണ് ഇസ്‌ലാം വിലക്കിയ കാര്യമാണ്. നായകള്‍ ഉള്ള വീട്ടിൽ അല്ലാഹുവിൻറെ മലക്കുകളിൽ പ്രവേശിക്കുകയില്ല എന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം.

എന്നാൽ ഈ രണ്ട് ജീവികൾ ഒഴികെയുള്ള അലങ്കാരമത്സ്യങ്ങൾ കിളികള്‍ പൂച്ചകൾ മുയലുകളെ വളർത്താവുന്നതാണ്. മഹാനായ അനസ്ബ്നു മാലിക് രളിയാല്ലാഹു തആലാ അന്ഹു പറയുന്നു എനിക്ക് ഒരു കൊച്ചു സഹോദരൻ ഉണ്ടായിരുന്നു അവൻ ഒരു ചെറിയ കിളിയെ വളർത്തുമായിരുന്നു നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം എൻറെ വീട്ടിൽ സാധാരണ വരുമായിരുന്നു നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം എൻറെ വീട്ടിൽ വന്നാൽ എൻറെ കൊച്ചു സഹോദരനോട് സന്തോഷത്തോടു കൂടി അവനെ കളിപ്പിച്ചു കൊണ്ട് രസിപ്പിച്ചു കൊണ്ട് ചോദിക്കുമായിരുന്നു. അല്ലയോ അബൂ ഉമൈര്‍ നിന്റെ കൊച്ചു കിളിക്ക് എന്താണ് സംഭവിച്ചത്.അതിന്‍റെ വിശേഷം എന്താണ്. ആ കിളി  മരിച്ച സമയത്ത് എൻറെ സഹോദരൻ വളരെയധികം വിഷമിപ്പിച്ചു. ആ സമയത്ത് നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം എന്‍റെ സഹോദരനെ സമാശ്വസിപ്പിക്കുകയുണ്ടായി.

മഹാനായ ഇബ്നു ഹജർ റഹ്മത്തുല്ലാഹി അലൈഹി ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നു.ഈ ഹദീസിൽ കൂടി പക്ഷി പറവകളെ അതിൻറെ കൂട്ടിൽ വളർത്താമെന്ന് മനസ്സിലാക്കാൻ കഴിയും അത് അനുവദനീയമാണ് എന്നതിന് തെളിവുണ്ട്. പ്രമുഖനായ സ്വഹാബിവര്യൻ അബൂഹുറൈറ അദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് അബ്ദുല്ലാഹിബ്നു സഹ്റ് എന്നായിരുന്നു. എന്നാൽ അദ്ദേഹത്തെ പിൽക്കാലത്ത് വിശേഷിപ്പിച്ചത് അബൂഹുറൈറ എന്ന പേരിലാണ് ആ പേരിലാണ് അദ്ദേഹം പ്രസിദ്ധമായത്. എന്താണ് അബൂഹുറൈറ എന്ന വാക്കിൻറെ അർത്ഥം പൂച്ചയുടെ പിതാവ് എന്നാണ്. അദ്ദേഹത്തിന് ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ടായിരുന്നു എപ്പോഴും നടക്കുമ്പോഴും അദ്ദേഹം സഞ്ചരിക്കുമ്പോഴും അദ്ദേഹത്തിൻറെ കുപ്പായ കയ്യിൽ അതിനെ സൂക്ഷിക്കുകയും അതിനെ വളർത്തുകയും താലോലിക്കുകയും ചെയ്യുമായിരുന്നു അതിന്‍റെ പേരിലാണ് അദ്ദേഹത്തെ ആളുകൾ അബൂഹുറൈറ. പൂച്ചയുടെ പിതാവ് പൂച്ചയോട് സ്നേഹം കാണിക്കുന്നതിന്‍റെ ആ പേരിൽ അപരനാമം അദ്ദേഹത്തിന് ലഭിച്ചത്.

നബിതങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം ഒരിക്കല്‍ അരുളി. ഒരു സ്ത്രീ പൂച്ച കാരണമായി നരകത്തിൽ പ്രവേശിക്കുകയുണ്ടായി. ആ പൂച്ചയ്ക്ക് ആഹാരപാനീയങ്ങൾ നൽകിയില്ല അതിന് ഭക്ഷണം കഴിക്കാനായി അഴിച്ചു വിട്ടതും ഇല്ല അങ്ങനെ അതിനെ തടഞ്ഞു വച്ചു. അത് കാരണമായി ആ പൂച്ച ചത്ത് പോയി അവള്‍  നരകത്തിൽ പ്രവേശിച്ചു എന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് പണ്ഡിതന്മാർ പറയുന്നുണ്ട്. ആ സ്ത്രീ ആ പൂച്ചയോട് കരുണ കാണിച്ചെങ്കിൽ ആ പൂച്ചക്ക് ഭക്ഷണം നൽകി എങ്കിൽ ഈ ഭയങ്കരമായ നരകത്തിൽ നിന്ന് ഈ ശിക്ഷയിൽ നിന്ന് അവർക്ക് രക്ഷപ്പെടാൻ സാധിക്കുമായിരുന്നു. ഈ  ഹദീസുകൾ എല്ലാം മുന്നിൽ വച്ചുകൊണ്ട് പണ്ഡിത സമൂഹം അഭിപ്രായപ്പെടുന്നു. അനുവദനീയമായ ഇണക്കമുള്ള ജീവികളെ വളർത്തുക എന്നുള്ളത് അനുവദിക്കപ്പെട്ട കാര്യമാണ്. എന്നല്ല അതിലൂടെ വലിയ പ്രതിഫലം വരെ കരസ്ഥമാക്കാൻ കഴിയും. കാരണം നബി തങ്ങൾ പറഞ്ഞു. പച്ചക്കരളുള്ള അഥവാ ജീവൻറെ തുടിപ്പുള്ള ജീവികൾക്ക് ഭക്ഷണം നൽകിയാൽ അതിനെ സംരക്ഷിച്ചാൽ പ്രതിഫലമുണ്ടെന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം. മഹാരഥന്മാരായ പണ്ഡിതന്മാരുടെ ഫത്‌വകളും അതുതന്നെയാണ്.

അലങ്കാര മത്സ്യങ്ങളും പക്ഷി പറവകളും ഇണക്കമുള്ള ജീവികളെയും വളർത്താവുന്നതാണ്. നല്ല ഒരു ലക്ഷ്യമുണ്ട് എങ്കിൽ.അതായത് അല്ലാഹുവിൻറെ സൃഷ്ടി വൈഭവത്തെ മനസ്സിലാക്കുക. അതുപോലെതന്നെ ആ ജീവികളെ കാണുന്നതുകൊണ്ട് മനസ്സിനെ സന്തോഷം ഉണ്ടാകുക. തൻറെ മക്കളുടെ സന്തോഷവും മക്കൾക്ക് ഒരു റാഹത്തും  ഉണ്ടാകുക. ഈ  ഒരുലക്ഷ്യത്തില്‍ ജീവികളെ വളർത്താവുന്നതാണ് എന്ന്  മഹാരഥന്മാരായ പണ്ഡിതൻമാർ ഫത്‌വ നൽകിയിട്ടുണ്ട്. അതോടൊപ്പം അവർ ചില നിബന്ധനകൾ വെക്കുന്നു അതായത് ജീവികൾക്ക് കൃത്യമായ ഭക്ഷണവും വെള്ളവും നൽകണം സംരക്ഷണം ഉറപ്പു നൽകണം അതിന്‍റ്  ജോഡികൾ അതിൻറെ ഇണകൾ അതിൻറെ കൂട്ടത്തിൽ ഇടണം. അതിനെ ഉപദ്രവിക്കാൻ പാടുള്ളതല്ല. അതിനു ഭക്ഷണവും വെള്ളവും കിട്ടാതെ ചത്തു പോകുകയാണെങ്കിൽ അത് വലിയ പാപമാണ് എന്നല്ല നരകം വരെ കരസ്ഥമാക്കുന്ന പ്രവർത്തിയാണ്. 

ചുരുക്കത്തിൽ ഭക്ഷണവും സംരക്ഷണം നൽകിയാൽ ഇത്തരത്തിലുള്ള വളർത്തുമൃഗങ്ങളെ വളർത്താവുന്നതാണ്. എന്നല്ല അത് പ്രതിഫലം വരെ ലഭിക്കുന്ന കാര്യമാണ്. അല്ലാഹു സുബ്ഹാനഹു വ തആല ജീവികളെ സ്നേഹിക്കാൻ ലോകത്തെ പഠിപ്പിച്ച. ലോകത്തിന് ജീവകാരുണ്യം പഠിപ്പിച്ച. പരിശുദ്ധ  ദീനുൽ ഇസ്ലാമിനെ യഥാർത്ഥ രൂപത്തിൽ പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും ലോകത്തിന് പകർന്നു കൊടുക്കാനും നമുക്കെല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ