മദീന പള്ളിയിലെ കുടയിലെ അത്ഭുതം കണ്ടോ ; വീഡിയോ കാണാം

0
1483

പരിശുദ്ധമായ മസ്ജിദുന്നബവിയിലെ കുടകൾ അത്ഭുതമാകുന്നു അത് വിടരുന്നതും ചുരുങ്ങുന്നതും കാണേണ്ട മനോഹരമായ കാഴ്ച്ച തന്നെയാണ് മദീന പള്ളിയിൽ എത്തുന്ന ഓരോ സന്ദർശകരെയും ആ കുടകൾ ആകർഷിക്കുന്നു മസ്ജിദുന്നബവിയിൽ പ്രാർത്ഥനകൾക്കെത്തുന്ന വിശ്വാസികൾക്ക് തണൽ നൽകുന്നതോടൊപ്പം മസ്ജിദുന്നബവിക്ക് ഭംഗി വർദ്ധിപ്പിക്കുന്നത് കൂടിയാണ് ഈ അത്യാധുനിക കൂറ്റൻ കുടകൾ മസ്ജിദുന്നബവിയിൽ നമസ്കരിക്കാൻ എത്തുന്ന വിശ്വാസികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടു കൂടിയാണ് പള്ളിയുടെ നാലുഭാഗത്തും മുറ്റങ്ങളിൽ വലിയ കുടകൾ സ്ഥാപിച്ചത് പകൽസമയങ്ങളിൽ മുറ്റത്തെ നമസ്കരിക്കുന്ന ആളുകളെ വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുകയാണ് ഇതിൻറെ ലക്ഷ്യം.

ഈ കുടകളുടെ ഏറ്റവും വലിയ പ്രത്യേകത രണ്ട് ലക്ഷത്തിലേറെ പേർക്ക് ഈ കുടയുടെ കീഴിൽ നിന്ന് നമസ്കരിക്കാൻ കഴിയും അത്രയ്ക്കും സൗകര്യമുള്ള സുശക്തമായ കുടകളാണ് ഇത്. തീർത്ഥാടകർക്ക് ആശ്വാസം നൽകാനായി 250 കുടകളാണ് മസ്ജിദുന്നബവിയിൽ കാണപ്പെടുന്നത് ഒരു കുടക്കീഴിൽ 800 പേർക്ക് നമസ്കരിക്കാൻ കഴിയും 143000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഇതിൻറെ ഇതിൻറെ തണൽ ലഭിക്കുന്നതാണ്. രാവിലെ തുറക്കുന്ന കുട വൈകിട്ട് സൂര്യൻ അസ്തമിക്കുന്നതോടെ അടയ്ക്കും പിന്നെ അതൊരു തൂണ് ആയിട്ട് നമുക്ക് തോന്നുകയുള്ളൂ അള്ളാഹു തആലാ ആ മനോഹരമായ പുണ്യമായ ഭൂമി സന്ദർശിക്കാൻ നമുക്കെല്ലാവർക്കും നല്ല തൗഫീഖ് പ്രധാനം ചെയ്യുമാറാകട്ടെ പരിശുദ്ധമായ മക്കയിലും മദീനയിലും അടുത്ത ഭാവിയിൽ തന്നെ എത്തിച്ചേരാനും ഉള്ള മഹാഭാഗ്യം നൽകുമാറാകട്ടെ ആമീൻ