യഹ്‌ജൂജ് മഹ്ജൂജിന്റെ ജഡം ; അല്ലാഹു അയക്കുന്ന പക്ഷികൾ ; ലോകാവസാനം

0
1707

ലോകാവസാനം ആകുമ്പോൾ ഈ ഭൂമുഖത്തേക്ക്  കടന്നുവരുന്ന നാശകാരികളാണ് യഅ്ജൂജ് മഅ്ജൂജ് .നൂഹ് നബി അലൈഹി വ സലാത്ത് വസല്ലമയുടെ സന്താനമായ യാഫിസിൻറെ സന്താന പരമ്പരയിൽ പെട്ടവരാണ് അവർ വിരൂപികളും പേടിപ്പെടുത്തുന്ന രൂപത്തിന് ഉടമകളുമായ അവരെ ദുല്‍ഖര്‍നൈന്‍  എന്ന നീതിമാനായ രാജാവാണ് ശക്തമായ മതിലുകൾക്കുള്ളിൽ തളച്ചിട്ടിരിക്കുന്നത്.

 ലോകാവസാനം ആകുമ്പോൾ ആ മതിലുകൾ തകർത്തു കൊണ്ട് അവർ രംഗത്ത് വരും. ദജ്ജാലിനെ വധിക്കുന്നത് ഈസാ നബി അലൈഹി വ സലാത്ത് സലാം ആണ്. പക്ഷേ യഅജൂജ് മഅജൂജിനെ വകവരുത്താൻ ഈസാ നബി അലൈഹി വ സലാത്ത് വസലാമിനും മുസ്ലിമീങ്ങൾ കഴിയില്ല. കാരണം അത്രയും ജനപ്പെരുപ്പം ആയിരിക്കും. അവർ ആദരവായ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം അവരുടെ എണ്ണത്തെ സംബന്ധിച്ച് വിവരിക്കുകയാണ്, അവരിൽ ഒരാൾ മരിക്കുമ്പോൾ ആസ്ഥാനത്ത് ആയിരം ആളുകൾ ജനിക്കുകയാണ്. അത്രയും ജനപ്പെരുപ്പം ആയിരിക്കും അവർ. 

ലോകത്തുള്ള കായ്കനികൾ അവർ തിന്നു നശിപ്പിക്കും, കൃഷിയിടങ്ങൾ നശിപ്പിക്കും, നദികളിൽ ഉള്ള വെള്ളം കുടിച്ചു വറ്റിക്കും അവസാനം ഈസാ നബി അലൈഹി വ സലാത്ത് വസ്സലാമും വിശ്വാസികളും അല്ലാഹുവിലേക്ക് ദുആ ചെയ്യും. ആ സമയത്ത് അവരുടെ പിരഡിയയുടെ ഭാഗത്ത് അല്ലാഹു തആല പുഴുക്കളെ നിയോഗിക്കും.ആ  ബാക്ടീരിയകൾ ആ  പുഴുക്കൾ അവരെ കാര്‍ന്നു തിന്ന്  നശിപ്പിക്കുന്നതാണ്.

 ഇന്ന് കൊറോണ വൈറസിന്‍റെ  പേരിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ലോകത്തേക്ക് കടന്നു വരാനിരിക്കുന്ന ശക്തിയായ യഅ്ജൂജ് മഅ്ജൂജ് നെ അള്ളാഹു തആല ഉന്മൂലനം ചെയ്യുന്നത് ചെറിയ ബാക്ടീരിയകളെയും അണുക്കളെയും കൊണ്ടായിരിക്കും. അങ്ങനെ യഅ്ജൂജ് മഅ്ജൂജ് ചത്തൊടുങ്ങും. ഭൂമി മുഴുവനും അവരുടെ ജഡം കൊണ്ട് വൃത്തിഹീനം ആകും ദുർഗന്ധം വമിക്കുന്നതാകും. ആ സമയത്ത് ഒട്ടകങ്ങളെ പോലെ നീണ്ട കഴുത്തുള്ള പക്ഷികളെ അല്ലാഹു സുബ്ഹാനഹു വ തആല അയക്കുന്നതാണ്. ആ പക്ഷികൾ വന്നു കൊണ്ട് അവരുടെ ജഡങ്ങൾ എടുത്തുകൊണ്ടുപോയി അല്ലാഹു സുബ്ഹാനവുവ തആലാ  ഉദ്ദേശിക്കുന്ന ഭാഗങ്ങളിലേക്ക് തള്ളിക്കളയും. അതിനുശേഷം അല്ലാഹുതആല ഭൂമിയിൽ മഴ വർഷിപ്പിക്കുന്നതാണ്.

യഅ്ജൂജ് മഅ്ജൂജ്ൻറെ ജഡങ്ങളിൽ നിന്നും ഭൂമിയെ ക്ലീൻ ചെയ്യാൻ അല്ലാഹുതആല നിയോഗിക്കുന്ന പക്ഷികളെക്കുറിച്ച് കാണാം ഒട്ടകങ്ങളുടെ കഴുത്തുകൾ പോലെയുള്ള വലിയ വലിയ പക്ഷികൾ ആണ് ആ പക്ഷികളെ റബ്ബ് സുബ്ഹാനവുതാല ആകാശഭൂമി ലോകത്തുനിന്ന് ഇറക്കുന്നതാണ്. അവ വന്നു കൊണ്ട് യഅ്ജൂജ് മഅ്ജൂജ് ന്‍റെ  ശരീരമെല്ലാം കൊത്തിയെടുത്തു കൊണ്ട് ദൂരെ സ്ഥലത്ത് അല്ലാഹുതആല ഉദ്ദേശിക്കുന്ന ഒരു പ്രദേശത്ത് കൊണ്ടുപോയി ഇടും. 

അങ്ങനെ ആ നാശകനാശകാരികളില്‍  നിന്നും അല്ലാഹു സുബ്ഹാനഹു വ തആല ഈ ലോകത്തെ മോചിപ്പിക്കുമെന്ന്  റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി സലാം ഹദീസുകൾ കൂടി പഠിപ്പിക്കുകയാണ്. ഓരോ ദിവസം കഴിഞ്ഞ് കടക്കുമ്പോൾ. ലോകത്ത് ഓരോ വിപത്തുകളും രോഗങ്ങളും മോശമായ അവസ്ഥകളും പ്രകടമാകുമ്പോൾ. അന്ത്യനാളിന്‍റെ  പ്രകടനമായ ദൃഷ്ടാന്തങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ലോകാവസാനത്തിന് നാളേറെ ഇല്ല എന്ന യാഥാർത്ഥ്യം നാം എല്ലാവരും മനസ്സിലാക്കണം. അള്ളാഹു തആല നമ്മെ എല്ലാം ലോകാവസാനത്തിന്‍റെ ശര്ര്‍ കളിൽ നിന്ന് കെടുതികളിൽ നിന്ന് കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ….