ചെരുപ്പ് ഇടാതെ ഇടക്ക് നടക്കാൻ നബി (സ) ; പറഞ്ഞത് അത്ഭുതമാകുന്നു

0
1737

നബി തങ്ങൾ ഓരോ കാര്യങ്ങൾ നമ്മോട് നിർദ്ദേശിക്കുമ്പോൾ അതിൽ ഭൗതിക പാരത്രിക ഒരുപാട് പ്രയോജനങ്ങൾ ഉണ്ടാകും നബിതങ്ങൾ ചെരുപ്പ് ധരിക്കുമ്പോൾ വലതിനെ മുന്തിക്കണം എന്നും മറ്റ് സുന്നത്തായ മറ്റു രീതികളും പഠിപ്പിച്ചിട്ടുണ്ട് അതുപോലെ നബി തങ്ങൾ പഠിപ്പിച്ച ഒരു കാര്യമാണ് ഇടക്ക് ചെരുപ്പ് ധരിക്കാതെ നടക്കുക എന്നത്ചെരുപ്പ് ധരിക്കുക എന്നുള്ളത് സുന്നത്താണ് അതുപോലെ ഇടയ്ക്ക് ചെരുപ്പ് ധരിക്കാതെ നടക്കലും സുന്നത്തിൽ പെട്ടതാണ്.

എന്തിനുവേണ്ടിയാണ് നബിതങ്ങൾ ചെരുപ്പ് ധരിക്കാതെ നടക്കാൻ പറഞ്ഞത് മനസ്സിലുള്ള അഹങ്കാരവും അഹന്തയും ഒക്കെ മാറാനും വിനയം ഉണ്ടാക്കാൻ വേണ്ടിയാണ് അതുപോലെ വിരക്തി ഉണ്ടാക്കാൻ വേണ്ടിഅണുമണി തൂക്കം അഹങ്കാരം ഉള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല എന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു പഠിപ്പിച്ചിട്ടുണ്ട്ഇന്ന് ആരോഗ്യശാസ്ത്രം ചെരിപ്പ് ധരിക്കാതെ ഇടയ്ക്ക് നടക്കുന്നതിന് ഒരുപാട് പ്രയോജനങ്ങൾ കണ്ടെത്തിയിരിക്കുന്നു.

ചെരുപ്പ് ധരിക്കാതെ നടന്നാൽ പണ്ടുമുതൽ ആളുകൾ പറഞ്ഞുവരുന്ന ഒരു കാര്യമാണ് രോഗങ്ങൾ പെട്ടെന്ന് ബാധിക്കുമെന്നത് ഇത് തെറ്റാണെന്ന് ആധുനിക ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു .
മണ്ണിൽ ഒരുപാട് പ്രയോജനങ്ങളുണ്ട് മണ്ണിൽ കളിച്ചു വളരുന്ന കുട്ടികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും
ചെരുപ്പ് ധരിക്കാതെ നടന്നാൽ പേശികൾക്കും മറ്റും അത് ഗുണം ചെയ്യുന്നതാണ് കരാട്ടെ കളരി തുടങ്ങിയ അഭ്യാസമുറകൾ ചെരിപ്പ് ധരിക്കാതെ ഉള്ള അഭ്യാസങ്ങൾ ആണുള്ളത് രണ്ട് ഉറക്കം കിട്ടാൻ സഹായകമാകുന്നു

മണ്ണിൽ കളിച്ചു വളരുന്ന കുട്ടികൾ വീടിനുള്ളിൽ ഒതുങ്ങിക്കഴിയുന്ന കുട്ടികളെക്കാൾ ആരോഗ്യം ഉള്ളവരായിരിക്കും
കാലിനടിയിലെ ഞരമ്പുകൾക്കും മസിലുകൾക്കും ഉറപ്പും ബലവും അത് നൽകുന്നു .


1400 വർഷങ്ങൾക്ക് മുമ്പ് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ഈ ഹദീസിൻ്റെ മഹത്വം ഇന്ന് ശാസ്ത്രം സമ്മതിക്കുകയാണ്
നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത് ഇന്ന് ശാസ്ത്രം അംഗീകരിക്കുന്നുസ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം….