സൂര്യഗ്രഹണം ; അല്ലാഹു ഭയപ്പെടുത്താൻ കാരണം ഇതാണ്

0
610

അല്ലാഹു തആല ഇത്തരത്തിലുള്ള ദൃഷ്ടാന്തങ്ങളെ നമുക്ക് കാണിച്ചുതരുന്നത് അവനിലേക്ക് അടുക്കാനും പാപങ്ങൾ വർജിച്ചു കൊണ്ട് നന്മ നിറഞ്ഞ ഒരു ജീവിതം കാഴ്ചവയ്ക്കാനും ആണ്. ജാഹിലിയ്യാ കാലത്ത് ഒരു അന്ധവിശ്വാസം നിലനിന്നിരുന്നു ഗ്രഹണം ബാധിക്കുന്നത് നല്ല ആളുകൾ മരണപ്പെടുമ്പോൾ ആണ് ഈ ഒരു അന്ധവിശ്വാസത്തെ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം തിരുത്തുകയുണ്ടായി അവിടുന്ന് അരുളി സൂര്യനും ചന്ദ്രനും അല്ലാഹുവിൻറെ രണ്ട് ദൃഷ്ടാന്തങ്ങളാണ് അവയെ കൊണ്ട് അള്ളാഹു അവൻറെ അടിമകളെ ഭയപ്പെടുകയാണ്

ഒരാളുടെയും മരണത്തിന് പേരിൽ അവക്ക് ഗ്രഹണം ബാധിക്കുകയില്ല ഇത്തരം ദൃഷ്ടാന്തങ്ങൾ കാണുമ്പോൾ നാം സ്വീകരിക്കേണ്ട നിലപാട് എന്താണ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചു ഇത്തരത്തിലുള്ള ഗ്രഹണം നിങ്ങൾ കാണുമ്പോൾ അള്ളാഹുവിലേക്ക് ദിക്റ് ചെയ്തുകൊണ്ട് ദുആ ചെയ്തുകൊണ്ട് പാപമോചനം തേടി കൊണ്ട് ഇസ്തിഗ്ഫാർ ചെയ്തുകൊണ്ട് നിങ്ങൾ അടുക്കുക ധൃതഗതിയിൽ മുന്നേറുക

സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിക്കുമ്പോൾ രണ്ട് റക്അത്ത് ഗ്രഹണ നിസ്കാരം നമസ്കരിക്കൽ സുന്നത്താണ് ഓരോ റക്കത്തിലും രണ്ടും നിർത്തവും രണ്ടു റൂകൂകളും ഉണ്ട് സൂര്യഗ്രഹണ നമസ്കാരത്തിൽ പതുക്കെയും ചന്ദ്രഗ്രഹണം നമസ്കാരത്തിൽ ഉറക്കെയുമാണ് പരിശുദ്ധ ഖുർആൻ പാരായണം ചെയ്യേണ്ടത് പെരുന്നാൾ നമസ്കാരത്തിൽ ഉള്ളത് പോലെ തന്നെ ഗ്രഹണത്തിനു ശേഷം ഖുത്തുബ നിർവഹിക്കണം. അല്ലാഹു സുബ്ഹാനഹു വ തആല നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ അല്ലാഹുതആല അവൻറെ പരീക്ഷണങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ….